സൈനിക വേഷത്തിൽ ബാങ്ക് കൊള്ള: 20 കോടിയുടെ സ്വർണവും ഒരു കോടി രൂപയും കവർന്നു

ബാങ്ക് മാനെജർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ കൈകളും കാലുകളും പ്ലാസ്റ്റിക് കവറുകൾ ഉപയോഗിച്ച് ബന്ധിച്ച് ടോയിലറ്റിൽ പൂട്ടി ഇടുകയായിരുന്നു
Karnataka SBI bank heist

Bank robbery in Karnataka

പ്രതീകാത്മക ചിത്രം

Updated on

ബംഗളൂരു: സൈനിക വേഷധാരികളായി മുഖം മറച്ചെത്തിയ മൂന്നംഗ സംഘം ഇരുപത് കോടി രൂപയുടെ സ്വർണവും ഒരു കോടി രൂപയും കവർന്നു. കർണാടകയിലെ ചടച്ചാൻ ടൗണിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിലായിരുന്നു കവർച്ച.

ബാങ്ക് മാനെജർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ കൈകളും കാലുകളും പ്ലാസ്റ്റിക് കവറുകൾ ഉപയോഗിച്ച് ബന്ധിച്ച് ടോയിലറ്റിൽ പൂട്ടി ഇടുകയായിരുന്നു. മാനെജരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത ശേഷം കവർച്ചക്കാർ കടന്നുകളഞ്ഞു.

വിവരമറിഞ്ഞ ഉടൻ ജില്ലാ പൊലീസ് മേധാവി ലക്ഷ്മൺ നിംബാർഗി സംഭവസ്ഥലത്തെത്തി. തുടർന്നുള്ള അന്വേഷണത്തിൽ മഹാരാഷ്ട്രയിലെ സോളാപുർ ജില്ലയിലെ പന്ധർപുർ ഭാഗത്തേക്ക് പ്രതികൾ രക്ഷപെട്ടതായി കണ്ടെത്തി.

പ്രതികൾ അവിടെ വച്ച് അപകടത്തിൽപ്പെട്ടെങ്കിലും നാട്ടുകാരുടെ അടുത്തു നിന്നു വീണ്ടും ഓടി രക്ഷപെട്ടെന്നു പൊലീസ് വ്യക്തമാക്കി. കർണാടക-മഹാരാഷ്ട്ര സംയുക്ത സംഘങ്ങൾ പ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com