കാസർഗോഡ് ഭാര്യയെ വെട്ടിയ ശേഷം ഭർത്താവ് ജീവനൊടുക്കി

പരിക്കേറ്റ ഭാര്യ സുഗന്ധിയെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കാസർഗോഡ് ഭാര്യയെ വെട്ടിയ ശേഷം ഭർത്താവ് ജീവനൊടുക്കി
Updated on

കാസർഗോഡ്: കാസർഗോഡ് ബോവിക്കാനത്ത് ഭാര്യയെ വെട്ടിരിക്കേൽപ്പിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി. തെങ്ങുകയറ്റ തൊഴിലാളിയായ മണി (43) ആണ് മരിച്ചത്. വീടിന് സമീപത്തെ മരത്തിൽ തൂങ്ങി മരിക്കുകയായിരുന്നു.

പരിക്കേറ്റ ഭാര്യ സുഗന്ധിയെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടയ്ക്കിടെ മദ്യപിച്ചെത്തുന്ന മണി വീട്ടിൽ വഴക്കുണ്ടാക്കാറുണ്ട്. ഇത്തരത്തിൽ വഴക്കിനിടെയാണ് ഭാര്യയെ ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു.

logo
Metro Vaartha
www.metrovaartha.com