2800 ജലാറ്റിന്‍ സ്റ്റിക്കറുകൾ, 6000 ഡിറ്റണേറ്ററുകൾ...; കാസർകോട്ട് വൻ സ്‌ഫോടക വസ്തു വേട്ട

ലഹരി ഇടപാടുമായി വാഹനം പരിശോധിച്ചപ്പോഴാണ് സ്‌ഥോടക വസ്തുക്കൾ കണ്ടെത്തിയത്.
2800 ജലാറ്റിന്‍ സ്റ്റിക്കറുകൾ, 6000 ഡിറ്റണേറ്ററുകൾ...; കാസർകോട്ട് വൻ സ്‌ഫോടക വസ്തു വേട്ട

കാസർഗോഡ്: കാസർഗോഡ് വാഹനപിശോധനയ്ക്കിടെ വൻ സ്‌ഫോടക വസ്തു ശേഖരം പിടികൂടി. കാറിൽ കടത്താന്‍ ശ്രമിച്ച് സ്ഫോടക വസ്തുക്കളാണ് എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് പിടിച്ചെടുത്തത്. സംഭവത്തിൽ മുളിയാർ കെട്ടുംകല്ല സ്വദേശി മുഹമ്മദ് മുസ്തഫയെ കസ്റ്റഡിയിലെടുത്തു.

ലഹരി ഇടപാടുമായി ബന്ധപ്പെട്ട് വാഹനം പരിശോധിച്ചപ്പോഴാണ് കാസർഗോഡ് ചെർക്കള കെട്ടുംകല്ലിൽ നിന്നും സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലും ജലാറ്റിന്‍ സ്റ്റിക്കുകളും അനുബന്ധ സ്ഫോടക വസ്തുക്കളുടെ ശേഖരം കണ്ടെത്തി.

13 ബോക്സുകളിലായി 2800 ജലാറ്റിന്‍ സ്റ്റിക്കറുകളാണ് പിടികൂടിയത്. 6000 ഡിറ്റണേറ്ററുകൾ, 500 സ്പെഷ്യൽ ഓർഡിനറി ഡിറ്റണേറ്ററുകൾ, 300 എയർ ക്യാപ്പ്, 4 സീറോ ക്യാപ്പ്, 7 നമ്പർ ക്യാപ്പ് എന്നിവയും പിടിച്ചെടുത്തു.

അതേസമയം, കസ്റ്റഡിയിൽ എടുക്കുന്നതിന് മുന്‍പ് പ്രതി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇയാളെ കാസർഗോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com