
കാസർഗോട്: ബെള്ളൂരിൽ പ്ലസ് വൺ വിദ്യാർത്ഥിനി കുളിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ. കൊറഗപ്പ- പുഷ്പ ദമ്പതികളുടെ മകൾ പ്രണമിയ (17) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് സൂചന.
തിങ്കളാഴ്ച അർധരാത്രിയോടെയാണ് സംഭവം. കുളിമുറിയിൽ പോയി കുറച്ചുനേരം കഴിഞ്ഞിട്ടും പുറത്തേക്ക് വരാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതെന്ന് വീട്ടുകാർ അറിയിച്ചതായി പൊലീസ് പറയുന്നു.
പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ് വിശദമായ അന്വേഷണം നടത്തി വരുന്നു.