

തിരുവനന്തപുരം: പണം നിക്ഷേപിക്കുന്നതിന് റിസർവ് ബാങ്ക് അംഗീകരിച്ച സ്ഥാപനങ്ങളെ ആശ്രയിക്കണമെന്ന് പൊലീസിന്‍റെ മുന്നറിയിപ്പ്. പണം നിക്ഷേപിക്കാൻ നിങ്ങളെ പ്രേരിപ്പിച്ചുകൊണ്ട് വാട്സാപ്പ്, ടെലിഗ്രാം മുതലായ സാമൂഹ്യ മാധ്യമങ്ങളിൽ ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക. നിങ്ങൾ അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം സുരക്ഷിതമായി സൂക്ഷിക്കേണ്ടത് നിങ്ങളുടെ തന്നെ ഉത്തരവാദിത്തമാണെന്ന് പൊലീസ് ഓർമിപ്പിക്കുന്നു.
പണം ഇരട്ടിപ്പ് പോലുള്ള വ്യാജ വാഗ്ദാനങ്ങളിൽ വീഴരുത്. ആദ്യം നൽകുന്ന ചെറിയ തുക ഇരട്ടിയാക്കി നൽകി ആൾക്കാരുടെ വിശ്വാസം നേടിയ ശേഷം വൻതുക നിക്ഷേപിക്കാൻ പ്രേരിപ്പിക്കുകയാണ് നിഷേപതട്ടിപ്പുകാരുടെ രീതി. ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകാതെ റിസർവ് ബാങ്ക് അംഗീകരിച്ച ബാങ്കുകളിൽ മാത്രം പണം നിക്ഷേപിക്കണമെന്ന് കേരളാ പൊലീസ് മുന്നറിയിപ്പ് നൽകുന്നു.
ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം തന്നെ വിവരം 1930 ൽ അറിയിക്കണം. എത്രയും നേരത്തേ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrimegov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാം.