അതിഥിത്തൊഴിലാളിയുടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കാണാതായ സംഭവം: പെൺകുട്ടിയെ കണ്ടെത്തി, യുവാവ് അറസ്റ്റിൽ

പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ അങ്കമാലി കേന്ദ്രീകരിച്ച് ഒരു വീട്ടിലുണ്ടെന്ന് മനസിലായി
മാണിക്ക് (18)
മാണിക്ക് (18)
Updated on

കൊച്ചി : അതിഥിത്തൊഴിലാളിയുടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാണാതായ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി മാണിക്ക് (18) നെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ വിവാഹം കഴിക്കണമെന്ന ഉദ്ദേശത്തോടെ ഇയാൾ കൊണ്ടുപോവുകയായിരുന്നു.

ഫോണിലൂടെയും നേരിട്ടും പെൺകുട്ടിയെ പിന്തുടർന്ന് സൗഹൃദം സ്ഥാപിച്ച ശേഷം 26 ന് വൈകീട്ട് 5 മണിയോടെ എടയപ്പുറം ഭാഗത്ത് നിന്ന് നിർബന്ധിച്ചാണ് ഒപ്പം കൊണ്ടുപോയത്. തുടർന്ന് പെൺകുട്ടിയെ കാണാനില്ലെന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് വ്യാപക പരിശോധ ആരംഭിച്ചു. ഗ്രൂപ്പുകളായി തിരിഞ്ഞ് നിരവധി വാഹനങ്ങളും അമ്പതോളം സി സി ടി വി കളും പരിശോധിച്ചു. പ്രതിയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.

പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ അങ്കമാലി കേന്ദ്രീകരിച്ച് ഒരു വീട്ടിലുണ്ടെന്ന് മനസിലായി. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ ഒന്നര മണിക്കൂർ നേരത്തെ പൊലീസിന്റെ കഠിന പരിശ്രമത്തിനൊടുവിൽ മണിക്കിനൊപ്പം അങ്കമാലി ഭാഗത്ത് നിന്ന് പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. ഡി വൈ എസ് പി എ . പ്രസാദ്, ഇൻസ്പെക്ടർ എം.എം മഞ്ജുദാസ്, എസ്.ഐ കെ നന്ദകുമാർ സി പി ഒ മാരായ മാഹിൻ ഷാ അബൂബക്കർ , മുഹമ്മദ് അമീർ, കെ.എം മനോജ്, ടി.ബി സന്ധ്യ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com