കോഴിക്കോട്ട് 7 വയസുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി; കർണാടക സ്വദേശികൾ പിടിയിൽ

കോഴിക്കോട് പുതിയകടവ് ബീച്ചിന് സമീപത്താണ് സംഭവം
kidnapping attempt of 7 year old boy in kozhikkode 2 in custody

പ്രതികൾ

Updated on

കോഴിക്കോട്: 7 വയസുകാരനെ ചാക്കിൽ കയറ്റി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പരാതി. കോഴിക്കോട് പുതിയകടവ് ബീച്ചിന് സമീപത്താണ് സംഭവം. ബേപ്പൂർ സ്വദേശിയായ ഷാജിറിന്‍റെയും അനുഷയുടെയും മകനെയാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. സംഭവത്തിൽ 2 കർണാടക സ്വദേശികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കർണാടക സ്വദേശികളായ ഒരു പുരുഷനും സ്ത്രീയുമാണ് പിടിയിലായത്.

വീടിനു സമീപത്തു നിന്നും സംസാരിക്കുന്നതിനിടെ 7 വയസുകാരനെ പൊക്കിയെടുത്ത് ചാക്കിൽ കയറ്റാൻ ശ്രമിച്ചെന്നും ബഹളം വച്ചതോടെ കുട്ടിയെ താഴെയിട്ട് ഓടിയെന്നുമാണ് 7 വയസുകാരന്‍റെ ഒപ്പമുണ്ടായിരുന്ന കുട്ടികൾ പറ‍യുന്നത്.

ഇവരുടെ പിന്നാലെ ബീച്ചിലേക്ക് ഓടിയ കുട്ടികൾ അവിടെയുണ്ടായിരുന്ന ആളുകളോട് വിവരം പറ‍യുകയും ആളുകൾ ചേർന്ന് ഇരുവരെയും പിടികൂടി തടഞ്ഞുവയ്ക്കുകയായിരുന്നു. പിന്നീട് പൊലീസ് സംഭവസ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചവർ‌ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com