നടൻ കൃഷ്‌ണകുമാറിനെതിരേ തട്ടിക്കൊണ്ട് പോകലിന് കേസ്; മകൾ ദിയ കൃഷ്‌ണയും പ്രതി

ദിയ കൃഷ്‌ണയുടെ സ്ഥാപനത്തിലെ വനിതാ ജീവനക്കാർക്കെതിരേയും കേസ്
Kidnapping case filed against G. Krishnakumar daughter Diya Krishna

ജി. കൃഷ്ണകുമാർ | ദിയ കൃഷ്ണ

Updated on

കൊച്ചി: നടനും ബിജെപി നേതാവുമായ ജി. കൃഷ്‌ണകുമാർ, മകൾ ദിയ കൃഷ്‌ണ എന്നിവർക്കെതിരേ തട്ടിക്കൊണ്ടുപോകലിനും പണം അപഹരിച്ചതിനും കേസ്. ദിയ കൃഷ്‌ണയുടെ സ്ഥാപനത്തിലെ വനിതാ ജീവനക്കാരുടെ പരാതിയിൽ മ്യൂസിയം പൊലീസാണ് കേസെടുത്തത്.

തട്ടിക്കൊണ്ടുപോകൽ, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടെയുള്ളവ ചുമത്തിയാണ് കൃഷ്‌ണകുമാറിനെതിരേ കേസെടുത്തിരിക്കുന്നത്.

സാമ്പത്തിക തർക്കം പരിഹരിക്കാമെന്ന് പറഞ്ഞ് ഇവരെ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി പണം കവർന്നുവെന്നതാണ് പരാതി. കൂടാതെ, സ്ഥാപനത്തിലെ ജീവനക്കാരുടെ കൈയിൽ നിന്ന് ഇവർ 8 ലക്ഷത്തോളം രൂപ വാങ്ങിയെടുത്തതിന്‍റെ രേഖകളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

അതേസമയം, സ്ഥാപനത്തിലെ പണം കവർന്നതിന് കൃഷ്‌ണകുമാറിന്‍റെ പരാതിയിൽ മൂന്നു വനിതാ ജീവനക്കാർക്കെതിരേയും മ്യൂസിയം പൊലീസ് കേസെടുത്തിട്ടുണ്ട്.

2024 മുതൽ ക്യൂആർ കോഡ് മാറ്റി തട്ടിപ്പ് നടത്തിയെന്നും ഇത്തരത്തിൽ ദിയയുടെ സ്ഥാപനത്തിൽ നിന്ന് 69 ലക്ഷം രൂപ പ്രതികൾ കവർന്നെന്നുമാണ് എഫ്ഐആറിൽ പറയുന്നത്. ഇതിലെ ഒരു ജീവനക്കാരിയുടെ ഭർത്താവ് ദിയയെ ഭീഷണിപ്പെടുത്തയെന്നും പരാതിയുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com