മലപ്പുറത്ത് മകളെ വെള്ളത്തിൽ മുക്കി കൊന്ന ശേഷം അമ്മ ആത്മഹത്യ ചെയ്തു

ബുധനാഴ്ച രാവിലെയോടെ മകൻ ജോലിക്ക് പോയ ശേഷമായിരുന്നു സംഭവം
killed daughter and suicide mother in malappuram

മലപ്പുറത്ത് മകളെ വെള്ളത്തിൽ മുക്കി കൊന്ന ശേഷം അമ്മ ആത്മഹത്യ ചെയ്തു

file image

Updated on

എടപ്പാൾ: മലപ്പുറം എടപ്പാളിൽ മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. കണ്ടനകം സ്വദേശി അനിതാകുമാരിയാണ് (57) സെറിബ്രർ പൾസി ബാധിച്ച മകൾ അഞ്ജന (27) യെയാണ് കൊലപ്പെടുത്തിയത്.

മകളെ വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങി മരിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെയോടെ മകൻ ജോലിക്ക് പോയ ശേഷമായിരുന്നു സംഭവം. വീട്ടിലെ ഡ്രമ്മിൽ മുക്കിയാണ് അഞ്ജനയെ കൊന്നതെന്നാണ് വിവരം. ശേഷം വീടിനു സമീപത്തെ മരത്തിൽ അനിത തൂങ്ങി മരിക്കുകയായിരുന്നു.

അനിതാകുമാരിയുടെ ഭർത്താവ് ഒരു മാസം മുമ്പ് മരിച്ചിരുന്നു. ഇതിനു ശേഷം ഇവർ വിഷാദത്തിലായിരുന്നു. കൂടാതെ മകളുടെ രോഗത്തിന് ചികിത്സ കിട്ടാതിരുന്നതും അനിതാകുമാരിയെ അലട്ടിയിരുന്നതായി പൊലീസ് പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com