ലിവ് ഇൻ പങ്കാളിയെ കഴുത്തു ഞെരിച്ച് കൊന്നു; യുവാവ് അറസ്റ്റിൽ

യുവതി മുൻപ് വിവാഹിതയാണെന്ന് അറിഞ്ഞതോടെ സുനിൽ രാധികയെ കഴുത്തു ഞെരിച്ച് കൊല്ലുകയായിരുന്നു
killed live in partner in uttar pradesh man arrested

സുനിൽ |രാധിക

Updated on

ഗോണ്ട: ഉത്തർ പ്രദേശിലെ ലൂധിയാനയിൽ ലിവ് ഇൻ പങ്കാളിയെ കൊലപ്പെചുത്തിയ പ്രതിയെ പൊലീസ് അറസ്റ്റു ചെയ്തു. ഘനേപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗ്രാമത്തിൽ നിന്നും സുനിൽ കുമാറിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.

സുനിൽകുമാർ 20 കാരിയായ രാധികയെയാണ് കൊലപ്പെടുത്തിയത്. ജോലിക്കായി ലുധിയാനയിലേക്ക് താമസം മാറിയ സുനിൽ അവിടെ നിന്നും ഫാക്‌ടറിയിൽ ജോലി ചെയ്ത് വരികയായിരുന്ന രാധികയെ കണ്ടുമുട്ടുകയും അടുപ്പത്തിലാവുകയുമായിരുന്നു. തുടർന്ന് 6 മാസമായി ഇരുവരും ലൂധിയാനയിൽ ഒരു വാടക വീട്ടിൽ താമസിച്ച് വരികയായിരുന്നു.

എന്നാൽ യുവതി മുൻപ് വിവാഹിതയാണെന്ന് സുനിലിന് അറിയില്ലായിരുന്നു. അടുത്തിടെയാണ് ഇയാൾ ഇക്കാര്യ അറിയുന്നത്. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. ജൂൺ എട്ടിന് തർക്കം രൂക്ഷമാവുകയും സുനിൽ രാധികയുടെ കൈകളും കാലുകളും കെട്ടിയിട്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം ഇയാൾ ഒളിവിൽ പോവുകയുമായിരുന്നെന്ന് അന്വേഷണ സംഘം പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com