വിസ്മയ കേസിൽ ശിക്ഷ റദ്ദാക്കാൻ കിരൺകുമാർ സുപ്രീം കോടതിയിൽ

ധന പീഡനത്തെ തുടര്‍ന്ന് കൊല്ലം സ്വദേശിനിയായ വിസ്മയ ജീവനൊടുക്കിയ കേസില്‍ സുപ്രീംകോടതിയെ സമീപിച്ച് പ്രതി കിരണ്‍ കുമാര്‍
Kiran Kumar approaches SC in Vismaya case
വിസ്മയ കേസിൽ ശിക്ഷ റദ്ദാക്കാൻ കിരൺകുമാർ സുപ്രീം കോടതിയിൽ
Updated on

കൊച്ചി: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് കൊല്ലം സ്വദേശിനിയായ വിസ്മയ ജീവനൊടുക്കിയ കേസില്‍ സുപ്രീംകോടതിയെ സമീപിച്ച് പ്രതി കിരണ്‍ കുമാര്‍. തനിക്കെതിരായ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. ആത്മഹത്യാ പ്രേരണ കുറ്റം നിലനില്‍ക്കില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. പ്രതി കിരണ്‍ നിലവില്‍ പരോളിലാണ്.

വിസ്മയ കേസില്‍ പത്തുവര്‍ഷം തടവു ശിക്ഷ വിധിച്ച വിചാരണ കോടതി വിധിക്കെതിരേ പ്രതി കിരണ്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇതുവരെ തീരുമാനമാകാത്ത സാഹചര്യത്തിലാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. വിസ്മയുടെ ആത്മഹത്യയുമായി തന്നെ നേരിട്ട് ബന്ധിപ്പിക്കാന്‍ തെളിവില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍ നല്‍കിയത്. പ്രതിയുടെ ഇടപെടല്‍ കൊണ്ടാണ് ആത്മഹത്യയെന്ന് തെളിക്കാനായിട്ടില്ല. മാധ്യമ വിചാരണയുടെ ഇരയാണ് താനെന്നും കിരണ്‍കുമാര്‍ പറഞ്ഞു.

അഭിഭാഷകന്‍ ദീപക് പ്രകാശാണ് ഹര്‍ജി സമര്‍പ്പിച്ചത്. കഴിഞ്ഞ മാസം 30ന് പോലീസ് റിപ്പോര്‍ട്ട് എതിരായിട്ടും ജയില്‍ മേധാവി പ്രതി കിരണിന് പരോള്‍ അനുവദിച്ചിരുന്നു. 2021 ജൂണിലാണ് ഭര്‍തൃ വീട്ടില്‍ വിസ്മയ തൂങ്ങി മരിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com