കെട്ടിട പെർമിറ്റിന് കൈക്കൂലി; കൊച്ചി കോർപ്പറേഷൻ ഉദ്യോഗസ്ഥ അറസ്റ്റിൽ

15,000 രൂപ കൈക്കൂലി വാങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലാവുന്നത്.
kochi corporation officer bribe vigilance arrest

കെട്ടിട പെർമിറ്റിന് കൈക്കൂലി; കൊച്ചി കോർപ്പറേഷൻ ഉദ്യോഗസ്ഥ അറസ്റ്റിൽ

representative image

Updated on

കൊച്ചി: കെട്ടിട പെർമിറ്റിന് കൈക്കൂലി വാങ്ങാനെത്തിയ കൊച്ചി കോർപ്പറേഷൻ ഉദ്യോഗസ്ഥ അറസ്റ്റിൽ. ബിൽഡിങ് ഇൻസ്പെക്ടർ സ്വപ്നയെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. പൊന്നുരുന്നിയിൽ വച്ച് 15,000 രൂപ കൈക്കൂലി വാങ്ങാൻ ശ്രമിക്കുന്നതിനിടയിലാണ് വിജിലൻസ് സംഘം ഇവരെ പിടികൂടിയത്.

സ്വന്തം വാഹനത്തിലായിരുന്നു സ്വപ്ന എത്തിയത്. കൊച്ചി കോർപ്പറേഷനിലെ വിവിധ സോണൽ ഓഫിസുകളിൽ കൈക്കൂലി വ്യാപകമാണെന്ന പരാതിയെ തുടർന്ന് വിജിലൻസ് പ്രത്യേക പരിശോധന നടത്തിയിരുന്നു.

തൃശൂർ സ്വദേശിനിയായ സ്വപ്ന, കൊച്ചി കോർപ്പറേഷന്‍റെ വൈറ്റില സോണൽ ഓഫിസിലാണ് ബിൽഡിങ് ഇൻസ്പെക്ടറായി ജോലി ചെയ്യുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com