അവയവക്കച്ചവടം: കൊച്ചിയിലെ ചില ആശുപത്രികൾ സംശയ നിഴലിൽ

രോഗികളുടെ ഡേറ്റ കൊച്ചിയിലെ ചില ആശുപത്രികൾ അവയവക്കച്ചവട റാക്കറ്റിന് കൈമാറിയെന്നു വിവരം
Kochi hospitals face probe over organ trade
അവയവക്കച്ചവടം: കൊച്ചിയിലെ ചില ആശുപത്രികൾ സംശയ നിഴലിൽ
Updated on

കൊച്ചി: അവയവക്കച്ചവടത്തിനായുള്ള മനുഷ്യക്കടത്ത് കേസിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രികൾ കേന്ദ്രീകരിച്ചും എൻഐഎ അന്വേഷണം. രോഗികളുടെ ഡേറ്റ കേരളത്തിലെ ചില ആശുപത്രികൾ അവയവക്കച്ചവട റാക്കറ്റിന് കൈമാറിയെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണിത്. കൊച്ചി എൻഐഎ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യമുള്ളത്.

അതേസമയം, വിദേശത്ത് ഒളിവിൽ കഴിയുന്ന പ്രതി മധു ജയകുമാറിനെ നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും, മനുഷ്യക്കടത്ത് സംബന്ധിച്ച് വിഷമായ അന്വേഷണം നടത്തണമെന്നും കുറ്റപത്രത്തിൽ പറയുന്നു. തൃശൂർ സ്വദേശി സാബിത്ത് നാസർ, പാലാരിവട്ടം സ്വദേശി സജിത്ത് ശ്യാം, വിജയവാഡ സ്വദേശി ബെല്ലം ഗൊണ്ട രാമപ്രസാദ്‌ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

നെടുമ്പാശേരി അവയവക്കടത്തിൽ അന്തർ ദേശീയ ബന്ധങ്ങളുണ്ടെന്ന് നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി നേരത്തെ വ്യക്തമാക്കിയിരുന്നു. കുറ്റകൃത്യത്തിന്‍റെ ഗൗരവം കണക്കിലെടുത്താണ് കേസ് ഏറ്റെടുത്തതെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. മുഖ്യസൂത്രധാരനെന്ന് കരുതപ്പെടുന്ന നാസർ സാബിത്താണ് കേസിൽ ഒന്നാം പ്രതി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com