കൊച്ചിയില്‍ നടുറോഡില്‍ യുവാവ് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ

മറ്റൊരാളെയും കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
kochi man found dead on road one arrested
കൊച്ചിയില്‍ നടുറോഡില്‍ യുവാവ് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽvideo screenshot
Updated on

കൊച്ചി: എളമക്കരയില്‍ നടുറോഡില്‍ യുവാവ് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മാരോട്ടിച്ചുവട് പാലത്തിന് താഴെ താമസിക്കുന്ന പ്രവീണാണ് മരിച്ചത്. മരണം കൊലപാതകമാണെന്ന് പൊലീസ് നേരത്തെ സ്ഥിരീകരിച്ചിരുന്നു. കൊല്ലം സ്വദേശി സമീറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തൃപ്പൂണിത്തുറ സ്വദേശിയായ മറ്റൊരാളെയും കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. മദ്യപാനത്തെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് നടുറോഡില്‍ യുവാവ് മരിച്ചു കിടക്കുന്നത് പ്രദേശവാസികള്‍ കണ്ടത്. ഉടന്‍ തന്നെ നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹത്തിലെ മുറിവുകളില്‍ നിന്ന് മരണം കൊലപാതകമാകാമെന്നാണ് പൊലീസ് സംശയിച്ചിരുന്നു. ഇതിനു പിന്നാലെ നടത്തിയ തിരച്ചിലിൽ സംഭവ സ്ഥലത്തിന് സമീപത്ത് നിന്നായി ആക്രമണത്തിന് ഉപയോഗിച്ചതെന്ന് സംശയിക്കുന്ന ആയുധങ്ങളും പൊലീസ് കണ്ടെടുത്തിരുന്നു. പ്രവീണിന്‍റെ ഫോണ്‍ കോളുകളും സാമ്പത്തിക ഇടപാടുകളും കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതിനിടെയാണ് സമീര്‍ പിടിയിലായത്. സംഭവത്തിൽ എളമക്കര പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Trending

No stories found.

Latest News

No stories found.