
ആക്രമണത്തിൽ പരുക്കേറ്റ വിന്നി
കൊച്ചി: വല്ലാർപാടത്ത് യുവതിക്കു നേരെ അജ്ഞാത സംഘത്തിന്‍റെ ആക്രമണം. പനമ്പുകാട് ഫാം നടത്തുന്ന വിന്നി എന്ന യുവതിയെയാണ് മുഖം മൂടി ധരിച്ചെത്തിയ സംഘം ആക്രമിച്ചത്. ആക്രമണത്തിൽ വിന്നിയുടെ തലയ്ക്കും കൈക്കും ഗുരുതരമായി പരുക്കേറ്റു.
ഞായറാഴ്ച രാത്രിയോടയായിരുന്നു സംഭവം. ഇവർ നടത്തുന്ന ചെമ്മീൻ കെട്ടുമായി ബന്ധപ്പെട്ട് ചില പ്രദേശവാസികളുമായി തർക്കം നിലനിൽക്കുന്നുണ്ടായിരുന്നു.
ഇതുമായി ബന്ധപ്പെട്ടുള്ള വിരോധമാകാം ആക്രമണത്തിന് പിന്നിലെന്നതാണ് പ്രാഥമിക നിഗമനമെന്നും, സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.