കണ്ണിൽ നിന്നും ചോര ഒലിച്ചു, സ്വകാര്യ ഭാഗങ്ങളിൽ ആഴത്തിൽ മുറിവുകൾ; വനിത ഡോക്‌ടറുടെ കൊലപാതകം അതിക്രൂരമായെന്ന് റിപ്പോർ‌ട്ട്

വെള്ളിയാഴ്ച രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത ഡോക്‌ടറെ ശനിയാഴ്ച പുലർച്ചയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
kolkata rape murder case details
വനിത ഡോക്‌ടറുടെ കൊലപാതകം അതിക്രൂരമായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർ‌ട്ട്
Updated on

കൊൽക്കത്ത: ബംഗാളിൽ ആർജികാർ മെഡിക്കൽ കോളെജിൽ വനിത ഡോക്‌ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. പ്രതി സഞ്ജയ് റോയ് ക്രൂരമായി ഡോക്‌ടറെ മർദിച്ചെന്നാണ് റിപ്പോർട്ട്. പ്രതിയുടെ മർദനത്തിൽ വനിതാ ഡോക്ടറുടെ കണ്ണട പൊട്ടി ചില്ലുകൾ കണ്ണിൽ പതിച്ചെന്നും തുടർന്ന് കണ്ണിൽ നിന്നും ചോര ഒലിച്ചെന്നും റിപ്പോർട്ടിലുണ്ട്.

രണ്ടു കണ്ണിലും വായിലും രക്തസ്രാവമുണ്ടായി. മുഖത്ത് നിറയെ മുറിവുകളുമുണ്ട്. ഇരയുടെ സ്വകാര്യ ഭാഗങ്ങളിലും വലിയ തോതിൽ രക്തസ്രാവമുണ്ടായി. വയറ്റിലും ഇടതു കാലിലും കഴുത്തിലും വലതു കയ്യിലും മോതിരവിരലിലും ചുണ്ടിലും മുറിവുകളുണ്ടെന്ന് പോസ്‌റ്റ്‌ മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

വെള്ളിയാഴ്ച രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത ഡോക്‌ടറെ ശനിയാഴ്ച പുലർച്ചയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചെസ്റ്റ് മെഡിസിൻ വിഭാ​ഗത്തിലെ രണ്ടാംവർഷ വിദ്യാർഥിനിയാണ് കൊല്ലപ്പെട്ടത്. അർധന​ഗ്നമായ നിലയിലായിരുന്നു മൃതദേഹം കണ്ടത്.

ശനിയാഴ്ചയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. അശ്ലീല വിഡിയോയ്ക്ക് അടിമയായ സഞ്ജയ് കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കാനായി രക്തക്കറയുള്ള വസ്ത്രം അലക്കിയെന്നും പൊലീസ് പരിശോധനയിൽ കണ്ടത്തിയിരുന്നു. പൊലീസ് മുൻ വൊളന്‍റിയറായ ഇയാൾ, 4 തവണ വിവാഹം ചെയ്തെന്നും പലപ്പോഴും ഭാര്യമാരെ ഉപദ്രവിച്ചിരുന്നെന്നും അന്വേഷണത്തിൽ വ്യക്തമായി.

Trending

No stories found.

Latest News

No stories found.