ലൈംഗികാതിക്രമം; 8 വിദ്യാർഥിനികളുടെ പരാതിയിൽ സ്കൂൾ ബസ് ഡ്രൈവറും ക്ലീനറും അറസ്റ്റിൽ

വിദ്യാര്‍ഥികള്‍ സ്‌കൂള്‍ അധികൃതരെ വിവരം അറിയിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി
kollam school bus driver and cleaner pocso arrest
ലൈംഗികാതിക്രമം; 8 വിദ്യാർഥിനികളുടെ പരാതിയിൽ സ്കൂൾ ബസ് ഡ്രൈവറും ക്ലീനറും അറസ്റ്റിൽ
Updated on

കൊല്ലം: പോക്സോ കേസിൽ സ്കൂൾ ബസ് ഡ്രൈവറും ക്ലീനറും അറസ്റ്റിൽ. ഡ്രൈവര്‍ തൃക്കോവില്‍വട്ടം സ്വദേശി സാബു (53), മുഖത്തല സ്വദേശി സുഭാഷ് (51) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥികള്‍ സ്‌കൂള്‍ അധികൃതരെ വിവരം അറിയിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

സൂള്‍ ബസില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും ശരീരത്തില്‍ സ്പര്‍ശിക്കുകയും, ലൈംഗിക ചുവയോടെ സാസാരിക്കുകയും ചെയ്യുമായിരുന്നുവെന്നാണ് എട്ടു വിദ്യാർഥികള്‍ പരാതിപ്പെട്ടത്. കുറച്ചു മാസങ്ങളായി ശല്യം തുടരുകയായിരുന്നുവെന്നും വിദ്യാർഥികള്‍ പറയുന്നു. കുട്ടികളുടെ പക്കല്‍ നിന്നും പൊലീസ് രഹസ്യമൊഴി എടുത്തു. ഇതിനുശേഷമാണ് പ്രതികളായ സാബുവിനെയും സുഭാഷിനെയും ശക്തികുളങ്ങരെ പൊലീസ് അറസ്റ്റ് ചെയ്തത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com