കൊല്ലത്ത് 21കാരി ആണ്‍ സുഹൃത്തിന്‍റെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

7 മാസം മുന്‍പാണ് ഇരുവരും ഒപ്പം താമസം തുടങ്ങിയത്.
Kollam young woman found dead in boyfriend's house

അഞ്ജന സതീഷ് (21)

Updated on

കൊല്ലം: ആയൂരില്‍ 21കാരിയെ ആണ്‍ സുഹൃത്തിന്‍റെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാരാളികോണം കൊമണ്‍പ്ലോട്ടിലെ അഞ്ജന സതീഷ് (21) നെ ബുധനാഴ്ച രാവിലെയോടെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

7 മാസം മുന്‍പാണ് സ്വകാര്യ ബസിലെ കണ്ടക്റ്ററായ നിഹാസ് എന്ന യുവാവിനോപ്പം അഞ്ജന താമസം തുടങ്ങിയത്. ഇതിനിടെ പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്ന് ഇരുവരേയും വിളിച്ചുവരുത്തിയിരുന്നു. എന്നാൽ കോടതിയില്‍ വച്ച് യുവാവിനൊപ്പം പോകാനാണ് താൽപ്പര്യം എന്നായിരുന്നു പെണ്‍കുട്ടി അറിയിച്ചത്. തുടർന്ന് ഇരുവരും ഒരുമിച്ച് താമസിച്ചുവരികയായിരുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങളുണ്ടായിന്നതായും വിവരമുണ്ട്. എന്നാല്‍ മരണത്തിനുള്ള കാരണം വ്യക്തമല്ല. സംഭവത്തിൽ ചടയമംഗലം പൊലീസ് അസ്വഭാവിത മരണത്തിന് കേസെടുത്തു. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളെജിലേക്ക് മാറ്റി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com