യുവാവും പെൺസുഹൃത്തും ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ സദാചാര ആക്രമണം; 2 പേർ പിടിയിൽ

യുവാവിന്‍റെ പണവും യു.എ.ഇ ലൈസൻസ്, എ.ടി.എം കാർഡ് അടങ്ങിയ ബാഗ് എന്നിവ സംഘം തട്ടിയെടുത്തു
ഷമീർ, നവാസ്
ഷമീർ, നവാസ്

കോതമംഗലം: സദാചാര അക്രമവും പിടിച്ച് പറിയും നടത്തിയ കേസിൽ രണ്ടുപേർ പൊലീസ് പിടിയിൽ . മൂവാറ്റുപുഴ പുന്നമറ്റം കോട്ടക്കുടി ഷമീർ (42 ), മുവാറ്റുപുഴ മാർക്കറ്റ് പള്ളത്ത് കടവിൽ നവാസ് (39) എന്നിവരെയാണ് കോതമംഗലം പൊലീസ് ഇൻസ്‌പെക്ടർ പി.ടി ബിജോയിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

14ന് രാത്രി എട്ടരയോടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പരാതിക്കാരനായ കോട്ടയം കാഞ്ഞിരപ്പിള്ളി സ്വദേശിയായ യുവാവും പെൺ സുഹൃത്തും ബൈക്കിൽ യാത്ര ചെയ്യുമ്പോൾ സംഘം തടഞ്ഞ് നിർത്തി ചോദ്യം ചെയ്യുകയും യുവാവിനെ മർദ്ദിക്കുകയുമായിരുന്നു. ആക്രമത്തിൽ യുവാവിന്‍റെ കാൽമുട്ടിന് പൊട്ടലും സാരമായ പരിക്കുകളും സംഭവിച്ചു. യുവാവിന്‍റെ പണവും യു.എ.ഇ ലൈസൻസ്, എ.ടി.എം കാർഡ് അടങ്ങിയ ബാഗ് എന്നിവ സംഘം തട്ടിയെടുത്തു. തുടർന്നുള്ള അന്വേഷണത്തിൽ ബാഗും രേഖകളും നവാസിന്‍റെ വീട്ടിൽ നിന്നും കണ്ടെടുത്തു.

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. എസ് ഐ ആൽബിൻ സണ്ണി എസ് ഐ എ .എസ് റെജി എ എസ് ഐ എസ്. സലി, സിപിഒ മാരായ നിയാസ്, ഷെഫീഖ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com