കോതമംഗലത്ത് വീട്ടിൽ കയറി കവർച്ച: പ്രതി പൊലീസ് പിടിയിൽ

ശബ്ദം കേട്ട് ഉറക്കമുണർന്ന വീട്ടമ്മ ബഹളംവച്ചതോടെ വായ് പൊത്തി പിടിച്ച് മുറിയിൽ ഉണ്ടായിരുന്ന 3200 രൂപ കവർച്ച നടത്തി പ്രതികടന്ന് കളഞ്ഞു
Kothamangalam house robbery Accused arrested by police
അബിൻ ടോമി (24)

കോതമംഗലം: വീട്ടിൽക്കയറി കവർച്ച പ്രതി പിടിയിൽ. കോതമംഗലം, നെല്ലിക്കുഴി ചിറപ്പടി പുത്തൻ പുരയ്ക്കൽ വീട്ടിൽ അബിൻ ടോമി (24) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ്‌ ചെയ്തത്. കഴിഞ്ഞ 18ന് പുലർച്ചെ മൂന്നരയോടെ ഒന്നാം മൈലിലാണ് സംഭവം. അടുക്കള വാതിൽ തുറന്ന് അകത്ത് കയറി മോഷണം നടത്തുകയായിരുന്നു.

ശബ്ദം കേട്ട് ഉറക്കമുണർന്ന വീട്ടമ്മ ബഹളംവച്ചതോടെ വായ് പൊത്തി പിടിച്ച് മുറിയിൽ ഉണ്ടായിരുന്ന 3200 രൂപ കവർച്ച നടത്തി പ്രതികടന്ന് കളഞ്ഞു. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ നെല്ലിക്കുഴിയിൽ ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഇടത്തുനിന്നും പൊലീസ് സാഹസികമായാണ് പിടികൂടിയത്.

കുറുപ്പുംപടി കോതമംഗലം പൊലീസ് സ്റ്റേഷനുകളിൽ അടിപിടി കേസും പെരുമ്പാവൂർ കോടനാട് പൊലീസ് സ്റ്റേഷനുകളിൽ മോഷണക്കേസുകളും 2023 ൽ പെരുമ്പാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ സംഘം ചേർന്ന് ഒരാളെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ഒരു ലക്ഷം രൂപയും ഇന്നോവ കാറും കവർന്ന കേസും നിലവിലുണ്ട്. എ.എസ്.പി മോഹിത് രാവത്ത്, ഇൻസ്പെക്ടർ എം.കെ രാജേഷ്, സബ് ഇൻസ്പെക്ടർ റെജി മോൻ , എ എസ്ഐ പി.എ അബ്ദുൽ മനാഫ് സീനിയർ സി പി ഒ മാരായ ടി.എ അഫ്സൽ, എ.ടി ജിൻസ്, കെ എ അഭിലാഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Trending

No stories found.

Latest News

No stories found.