കോട്ടയത്ത് ഓടിത്തുടങ്ങിയ ട്രെയ്നില്‍ നിന്ന് യാത്രക്കാരിയുടെ മാല പൊട്ടിച്ചു; അസം സ്വദേശി അറസ്റ്റിൽ

അതേദിവസം തന്നെ അമൃത എക്‌സ്പ്രസില്‍ ഉറങ്ങി കിടക്കുകയായിരുന്ന യാത്രക്കാരന്‍റെ മൊബൈല്‍ഫോണും ഇയാള്‍ മോഷ്ടിച്ചു.
കോട്ടയത്ത് ഓടിത്തുടങ്ങിയ ട്രെയ്നില്‍ നിന്ന് യാത്രക്കാരിയുടെ മാല പൊട്ടിച്ചു; അസം സ്വദേശി അറസ്റ്റിൽ
Updated on

കോട്ടയം: ഓടിത്തുടങ്ങിയ ട്രെയ്നില്‍ നിന്ന് യാത്രക്കാരിയുടെ മാല പൊട്ടിച്ച കേസില്‍ പ്രതി പിടിയില്‍. അസം സ്വദേശിയായ അബ്ദുള്‍ ഹുസൈനാണ് പൊലീസിന്‍റെ പിടിയിലായത്. ക്രിസ്മസ് രാത്രി പതിനൊന്നരയോടെയാണ് സംഭവം. കോട്ടയം റെയ്ല്‍വേ സ്‌റ്റേഷനില്‍ എത്തിയ ഇയാള്‍ പ്ലാറ്റ്‌ഫോമില്‍നിന്ന് ട്രെയ്ൻ നീങ്ങി തുടങ്ങിയപ്പോള്‍ വിന്‍ഡോ സീറ്റിലിരിക്കുകയായിരുന്ന തൃശൂര്‍ സ്വദേശിനിയുടെ മാല പൊട്ടിക്കുകയായിരുന്നു.

പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുകയായിരുന്ന പ്രതി ജനാലയിലൂടെ കൈയിട്ടാണ് മാല കവര്‍ന്നത്. ഇതിനു ശേഷം ഇയാള്‍ നടന്നു പോകുകയായിരുന്നു. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. അതേദിവസം തന്നെ അമൃത എക്‌സ്പ്രസില്‍ ഉറങ്ങി കിടക്കുകയായിരുന്ന യാത്രക്കാരന്‍റെ മൊബൈല്‍ഫോണും ഇയാള്‍ മോഷ്ടിച്ചു.

തുടര്‍ന്ന് 2 യാത്രക്കാരുടെയും പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അസം സ്വദേശിയെ പിടികൂടിയത്. ശബരിമല സീസണ്‍ ആയതിനാല്‍ സംശയം തോന്നാതിരിക്കാനായി കറുത്തവസ്ത്രം ധരിച്ചാണ് പ്രതി മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഒരുവര്‍ഷമായി ഇയാള്‍ കാഞ്ഞിരപ്പള്ളിയില്‍ പെയിന്റിങ് തൊഴിലാളിയാണെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com