കോട്ടയത്ത് നിന്നും കാണാതായ സ്കൂൾ വിദ്യാർഥികളെ ഏറ്റുമാനൂർ ക്ഷേത്രത്തിൽ കണ്ടെത്തി

കുട്ടികളെ കോടതിയിൽ ഹാജരാക്കിയ ശേഷം രക്ഷിതാക്കളെ ഏൽപ്പിക്കുമെന്ന് പൊലീസ് പറഞ്ഞു.
kottayam missing school students found
kottayam missing school students found

കോട്ടയം: കാണാതായ സ്കൂൾ വിദ്യാർഥികളെ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ നിന്നും കണ്ടെത്തി. 2 രാത്രിയും ഒരു പകലും നീണ്ട ആശങ്കകൾക്കും അന്വേഷണങ്ങൾക്കും ഒടുവിലാണ് കോട്ടയം നട്ടാശേരി സ്വദേശികളായ പ്ലസ് വൺ, എസ്എസ്എൽസി വിദ്യാർഥികളായ ആൺകുട്ടികളെ കണ്ടെത്തിയത്. ഉറ്റ സുഹൃത്തുക്കളായ ഇവർ അയൽവാസികളുമാണ്.

തിങ്കളാഴ്ച ഇവർ സ്കൂളിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയെങ്കിലും ക്ലാസിൽ കയറിയില്ല. ഈ വിവരം വീട്ടുകാർ അറിഞ്ഞതിനെ തുടർന്ന് വഴക്കു പറയുമോ എന്ന പേടിയിലാണ് വിദ്യാർഥികൾ തിങ്കൾ രാത്രിയിൽ ധരിച്ചിരുന്ന വസ്ത്രത്തോടെ വീടുവിട്ടിറങ്ങിയതെന്നാണ് വിവരം. കുട്ടികളെ കാണാതായതോടെ രക്ഷിതാക്കൾ കോട്ടയം ഗാന്ധിനഗർ പൊലീസിൽ പരാതി നൽകി. തുടർന്ന്

ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകൾ, ഇവർ പോകാൻ സാധ്യതയുള്ള പ്രദേശങ്ങൾ എല്ലാം കേന്ദ്രീകരിച്ച് പൊലീസ് വിപുലമായ അന്വേഷണം നടത്തിവരുന്നതിനിടയിലാണ് കുട്ടികളെപ്പറ്റി സൂചന ലഭിച്ചത്. ഏറ്റുമാനൂർ ക്ഷേത്രത്തിനുള്ളിൽ ഇന്ന് പുലർച്ചെ 3 മണിയോടെ അപരിചിതരായവരെ കണ്ടതിനെ തുടർന്ന് ക്ഷേത്രം സെക്യൂരിറ്റി ജീവനക്കാരൻ നൽകിയ വിവരത്തെ തുടർന്നാണ് കാണാതായ വിദ്യാർഥികളാണിവർ എന്ന് മനസിലാക്കിയത്. കുട്ടികളെ കോടതിയിൽ ഹാജരാക്കിയ ശേഷം രക്ഷിതാക്കളെ ഏൽപ്പിക്കുമെന്ന് പൊലീസ് പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com