
കോട്ടയം: എരുമേലിയിൽ പോക്സോ കേസിൽ മധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു. എരുമേലി കണ്ണിമല കൊച്ചുപറമ്പിൽ വീട്ടിൽ കെ.കെ ചന്ദ്രൻ(52) എന്നയാളെയാണ് എരുമേലി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം പ്രായപൂർത്തിയാകാത്ത അതിജീവിതയുടെ വീടിന് അടുത്തെത്തി നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു.
മാതാപിതാക്കളുടെ പരാതിയെ തുടർന്ന് എരുമേലി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. എരുമേലി സ്റ്റേഷൻ എസ്.എച്ച്.ഓ വി.വി അനിൽകുമാർ, എസ്.ഐ ശാന്തി കെ.ബാബു, അബ്ദുൾ അസീസ്, സി.പി.ഓ മാരായ സിജി, രാജേഷ്, ഷാജി ജോസഫ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.