പന്തീരാങ്കാവിൽ 40 ലക്ഷം കവർന്ന സംഭവം: പ്രതി പിടിയിൽ, പണം കണ്ടെത്താനായില്ല

ബാങ്ക് ജീവനക്കാരന്‍റെ കൈയിൽനിന്നു പണം തട്ടിയെടുത്ത ശേഷം സ്‌കൂട്ടറില്‍ കടന്നുകളയുകയായിരുന്നു
kozhikode bank 40 lakhs cash snatched accused arrested

പൊലീസ് പുറത്തുവിട്ട പ്രതിയുടെ ചിത്രം| സിസിടിവി ദൃശ്യം

Updated on

കോഴിക്കോട്: പന്തീരാങ്കാവിൽ സ്വകാര്യ ബാങ്ക് ജീവനക്കാരിൽ നിന്നു പണം തട്ടിയെടുത്ത് കടന്നുകളഞ്ഞ പ്രതിയെ പൊലീസ് പിടികൂടി. 40 ലക്ഷം രൂപയുമായി കടന്നുകളഞ്ഞ പ്രതി ഷിബിൻ ലാലാണ് പിടിയിലായത്.

വെള്ളിയാഴ്ച (June 13) പുലര്‍ച്ചെ തൃശൂരില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള ബസിൽനിന്നാണ് ഇയാൾ പിടിയിലാവുന്നത്. ടവർ ലോക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കുറിച്ചുള്ള സൂചനകൾ പൊലീസിന് ലഭിച്ചത്.

എന്നാൽ, നഷ്ടപ്പെട്ട പണം കണ്ടെത്താനായിട്ടില്ല. ഫറോക്ക് എസിപിയുടെ ഓഫിസിൽ എത്തിച്ച പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. നേരത്തേ, പ്രതി പണവുമായി കടന്നുകളയാൻ ഉപയോഗിച്ച സ്കൂട്ടർ കണ്ടെത്തിയിരുന്നു

രാമനാട്ടുകാരയിലെ ഇസാഫ് ബാങ്ക് ശാഖയിലെ ജീവനക്കാരന്‍റെ കൈയിൽനിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്ത ശേഷം ഷിബിന്‍ലാല്‍ സ്‌കൂട്ടറില്‍ രക്ഷപെട്ടെന്നാണ് കേസ്. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com