കോഴിക്കോട് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചു; പ്രതിക്ക് 77 വർഷം തടവും പിഴയും

2016 മുതൽ 2019 വരെ പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പ്രതി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കുകയായിരുന്നു
Representative Images
Representative Images

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിയെ 77 വർഷത്തേക്ക് ശിക്ഷിച്ച് കോഴിക്കോട് പോക്സോ കോടതി. 2021 ൽ താമരശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോടതിയുടെ വിധി. തടവിനു പുറമേ 3, 50, 000 രൂപ പിഴയുമാണ് ശിക്ഷ.

2016 മുതൽ 2019 വരെ പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെ പ്രതി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കുകയായിരുന്നു. വിവരം 2021 ൽ കുട്ടി മാതാപിതാക്കളോട് പറഞ്ഞു. തുടർന്ന് താമരശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് കക്കാട് സ്വദേശി ഷമീദ് പിടിയിലാകുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com