
ഫാരിസ് മുഹമ്മദ്
ഇടുക്കി: എംഡിഎംഎയുമായി കോഴിക്കോട് സ്വദേശി പിടിയിൽ. കൊയിലാണ്ടി സ്വദേശി ഫാരിസ് മുഹമ്മദാണ് ഇടുക്കി കട്ടപ്പനയിൽ വച്ച് പിടിയിലായത്. 27 ഗ്രാം എംഡിഎംഎ ഇയാളിൽ നിന്നും പൊലീസ് പിടിച്ചെടുത്തു.
ബംഗളൂരുവിൽ നിന്നുമാണ് എംഡിഎംഎ വിൽപ്പനക്കെത്തിച്ചതെന്നാണ് പ്രതി ചോദ‍്യം ചെയ്യലിനിടെ വെളിപ്പെടുത്തിയത്. രഹസ‍്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ കട്ടപ്പന ബൈപാസിൽ വച്ച് ദേഹ പരിശോധന നടത്തിയതിനെത്തുടർന്നാണ് പ്രതി പിടിയിലായത്. എംഡിഎംഎ മറ്റൊരാൾക്ക് കൈമാറുന്നതിനായാണ് ഇയാൾ കട്ടപ്പനയിൽ കാത്തു നിന്നത്.