
പൊലീസ് പുറത്തുവിട്ട പ്രതിയുടെ ചിത്രം| സിസിടിവി ദൃശ്യം
കോഴിക്കോട്: സ്വകാര്യ ബാങ്കിലെ ജീവനക്കാരനില്‍ നിന്നു പണം തട്ടിയെടുത്തു. ഇസാഫ് ബാങ്കിലെ സ്റ്റാഫായ അരവിന്ദില്‍ നിന്നം 40 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. പന്തീരങ്കാവ് മാങ്കാവ് റോഡില്‍ വച്ച് സ്‌കൂട്ടറിലെത്തി പണം തട്ടിയെടുക്കുകയായിരുന്നു.
പന്തീരങ്കാവ് സ്വദേശിയായ ഷിബിന്‍ ലാല്‍ ആണ് പ്രതിയെന്ന നിഗമനത്തിലാണ് പൊലീസ്. ഇയാള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇയാളുടെ ഫോട്ടോയും പൊലീസ് പുറത്തുവിട്ടു.
കോഴിക്കോട് പന്തീരാങ്കാവില്‍ ബുധനാഴ്ച (June 06) ഉച്ചയോടെയാണ് സംഭവം. ഇസാഫ് ബാങ്കിലെ സ്റ്റാഫായ അരവിന്ദന്‍റെ കൈയില്‍ നിന്ന് പണമടങ്ങിയ കറുത്ത ബാഗ് രാമനാട്ടുകര - പന്തീരാങ്കാവ് റോഡില്‍ നിന്ന് മാങ്കാവിലേയ്ക്ക് പോകുന്ന വഴി അക്ഷയ ഫിനാന്‍സ് എന്ന സ്ഥാപനത്തിന് മുന്നില്‍ വച്ച് പ്രതി തട്ടിപ്പറിച്ച് കറുത്ത ജൂപ്പിറ്റർ സ്‌കൂട്ടറിൽ കടന്നുകളയുകയായിരുന്നു.
ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്ന് ഫറൂഖ് എസിപി അറിയിച്ചു.