ksrtc bus conductor suspended for ticket scam munnar

കെഎസ്ആർടിസി ഡബിൾ ഡക്കർ ബസ്

പണം വാങ്ങിയ ശേഷം ടിക്കറ്റ് നൽകിയില്ല; കെഎസ്ആർടിസി ബസ് കണ്ടക്റ്റർക്ക് സസ്പെൻഷൻ

മൂന്നാറിലെ കെഎസ്ആർടിസി ഡബിൾ ഡക്കർ ബസിലെ കണ്ടക്റ്ററായ പ്രിൻസ് ചാക്കോക്കെതിരേയാണ് നടപടി
Published on

ഇടുക്കി: കെഎസ്ആർടിസി ബസ് കണ്ടക്റ്ററെ സസ്പെൻഡ് ചെയ്തു. മൂന്നാറിലെ കെഎസ്ആർടിസി ഡബിൾ ഡക്കർ ബസിലെ കണ്ടക്റ്ററായ പ്രിൻസ് ചാക്കോക്കെതിരേയാണ് നടപടി. ബസിൽ യാത്ര ചെയ്തിരുന്ന ഇതര സംസ്ഥാന സഞ്ചാരിയിൽ നിന്നും 400 രൂപ പണം കൈപറ്റിയെങ്കിലും ടിക്കറ്റ് നൽകിയിരുന്നില്ല. ഇതേത്തുടർന്ന് ഇയാളെ വിജിലൻസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്നാണ് നടപടി സ്വീകരിച്ചത്.

സെപ്റ്റംബർ 27നായിരുന്നു വിഷയത്തിനാസ്പദമായ സംഭവം. പ്രിൻസ് പണം വാങ്ങിയ ശേഷം ടിക്കറ്റ് നൽകാറിലെന്ന് വിജിലൻസിന് പരാതികൾ ലഭിച്ചിരുന്നു. ഇതിനു പിന്നാലെ വിജിലൻസ് ഉദ‍്യോഗസ്ഥർ മൂന്നാറിൽ നിന്നും ചിന്നക്കനാലിലേക്കുള്ള പോവുകയായിരുന്ന ബസിൽ വേഷം മാറി കയറുകയും തട്ടിപ്പ് കൈയോടെ പിടികൂടുകയുമായിരുന്നു.

logo
Metro Vaartha
www.metrovaartha.com