മേയറുമായി കയർത്ത ഡ്രൈവർക്കെതിരേ നേരത്തേയും കേസുകൾ

നഗ്നതാപ്രദര്‍ശനത്തിനടക്കം കേസുകളുണ്ടായിരുന്നതായി പൊലീസ്
KSRTC driver who had feud with mayor is habitual offender, says police
KSRTC driver Yadu who had altercation with Mayor, MLA
Updated on

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനുമായി വാക്കേറ്റമുണ്ടായ കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരേ നഗ്നതാപ്രദര്‍ശനത്തിനടക്കം കേസുകളുണ്ടായിരുന്നതായി പൊലീസ്.

കൂടാതെ, സ്വകാര്യ ബസ് ഡ്രൈവറായിരുന്ന സമയത്ത് യദു അശ്രദ്ധമായി വണ്ടിയോടിച്ച് അപകടമുണ്ടാക്കിയിരുന്നു. 2022 ൽ യദു ഓടിച്ച സ്വകാര്യ ബസ് ഇടിച്ച് സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അന്ന് തമ്പാനൂർ പൊലീസ് യദുവിനെതിരേ കേസെടുത്തു.

2017 ൽ അപകടകരമായ രീതിയിൽ വണ്ടി ഓടിച്ചതിന് പേരൂർക്കട പൊലിസും കേസെടുത്തിട്ടുണ്ട്. 2017 മാർച്ചിൽ ഇയാൾ നേമത്ത് പൊതുസ്ഥലത്ത് യുവതിയോട് അശ്ലീലച്ചുവയോടെ സംസാരിക്കുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തതുമായി ബന്ധപ്പെട്ടുമാണ് കേസെടുത്തിരിക്കുന്നതെന്നും പൊലീസ് റിപ്പോർട്ടുകൾ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com