കൂടത്തായി കേസ്: കേന്ദ്ര ഫൊറൻസിക് റിപ്പോർട്ട് കേസിനെ ബാധിക്കില്ലെന്ന് റിട്ട. എസ്പി കെജി സൈമൺ

സംസ്ഥാനത്തെ ഫൊറൻസിക് ലാബിൽ പരിശോധിച്ചപ്പോഴും നാലു മൃതദേഹങ്ങളിൽ നിന്ന് വിഷാംശം കണ്ടെത്തിയിരുന്നില്ലെന്ന് സൈമൺ ചൂണ്ടിക്കാട്ടി
കൂടത്തായി കേസ്: കേന്ദ്ര ഫൊറൻസിക് റിപ്പോർട്ട് കേസിനെ ബാധിക്കില്ലെന്ന് റിട്ട. എസ്പി കെജി സൈമൺ

കോഴിക്കോട്: കേരളത്തെ ഞെട്ടിച്ച കൂടത്തായി കൊലക പരമ്പരയിൽ പുറത്തുവന്ന കേന്ദ്ര ഫൊറൻസിക് ലാബിലെ പരിശോധന ഫലം കേസിനെ ബാധിക്കില്ലെന്ന് റിട്ട. എസ്പി കെജി സൈമൺ. കൊല്ലപ്പെട്ട 4 പേരുടെയും ശരീരത്തിൽ മരണ കാരണമായ സയനൈഡോ മറ്റ് വിഷാംശങ്ങളോ ഇല്ലെന്നാണ് ഫൊറൻസിക് പരിശോധന ഫലം. 

സംസ്ഥാനത്തെ ഫൊറൻസിക് ലാബിൽ പരിശോധിച്ചപ്പോഴും 4 മൃതദേഹങ്ങളിൽ നിന്നും വിഷാംശം കണ്ടെത്തിയിരുന്നില്ലെന്ന് സൈമൺ ചൂണ്ടിക്കാട്ടി. ഇതു കാലപ്പഴക്കം കൊണ്ട് സ്വാഭാവികമായി സംഭവിച്ചതാണെന്നും കേസിൽ മുൻ അന്വേഷണ ഉദ്യോഗസ്ഥനായ സൈമൺ പറഞ്ഞു.

അന്നമ്മ തോമസ് , ടോം തോമസ് , മഞ്ചാടിയിൽ മാത്യൂ, ആൽഫൈൻ എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളാണ് പരിശോധിച്ചത്. 2002 മുതൽ 2014 വരെയുള്ള കാലത്താണ് ഇവർ മരിച്ചത്. 2019 ലാണ് ഇവരുടെ മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്ത് പരിശോധനക്കയച്ചത്. അന്നമ്മ തോമസിനെ ഡോഗ് കിൽ എന്ന വിഷയം ഉപയോഗിച്ചും മറ്റു 3 പേരെ സയനൈഡ് നൽകിയും ഒന്നാം പ്രതി ജോളി കൊന്നു എന്നാണ് പ്രോസിക്യൂഷന്‍ കേസ്. റോയ് തോമസ്, സിലി എന്നിവരുടെ മൃതദേഹത്തിൽ സയനൈഡ് സാന്നിധ്യം നേരത്തെ കണ്ടിരുന്നു. 

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com