കുട്ടനെല്ലൂർ ബാങ്ക് ക്രമക്കേട്: തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ നടപടിക്ക് ശുപാർശ നൽകി സിപിഎം

2023 ഓഗസ്റ്റിലെ റിപ്പോർട്ട് സമർപ്പിച്ചിട്ടും നടപടി വൈകിയെന്നാരോപിച്ച് പാർട്ടി സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും പരാതി കിട്ടിയിരുന്നു
കുട്ടനെല്ലൂർ ബാങ്ക് ക്രമക്കേട്: തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ നടപടിക്ക് ശുപാർശ നൽകി സിപിഎം

തൃശൂർ: കുട്ടനെല്ലൂർ സഹകരണ ബാങ്കിലെ 32.92 കോടിയുടെ ക്രമക്കേട് സംബന്ധിച്ച് സിപിഎം നട്തതിയ അന്വേഷണ റിപ്പോർട്ട് പ്രകാരം കുറ്റക്കാർക്ക് നേരെ നടപടി സ്വീകരിക്കാൻ സംസ്ഥാന സെക്രട്ടറിയുടെ നിർദേശം. തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ നടപടിയുണ്ടാകും.

സംസ്ഥാന കമ്മിറ്റിയംഗ വും കേരള ബാങ്കിന്‍റെ വൈസ് ചെയർമാനുമായ എംകെ കണ്ണൻ, ജില്ലാ സെക്രട്ടറിയേറ്റ് അംഗവും പാർട്ടിയുടെ സഹകരണ ചുമതലയുള്ള പി.കെ ചന്ദ്രശേഖരൻ എന്നിവരായിരുന്നു അന്വേഷണ കമ്മിഷൻ അംഗങ്ങൾ. ജില്ലാ കമ്മിറ്റിയംഗവും ഏരിയാ കമ്മിറ്റി സെക്രട്ടറിയുമായ വ്യക്തി, ബാങ്കിന്‍റെ മുൻ പ്രസിഡന്‍റും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ വ്യക്തി എന്നിവർക്കെതിയാണ് കർശന നടപടിക്ക് കമ്മിഷൻ ശുപാർശ ചെയ്തിരുന്നത്. 2023 ഓഗസ്റ്റിലെ റിപ്പോർട്ട് സമർപ്പിച്ചിട്ടും നടപടി വൈകിയെന്നാരോപിച്ച് പാർട്ടി സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും പരാതി കിട്ടിയിരുന്നു.

Trending

No stories found.

Latest News

No stories found.