ബീഫ് കഴിച്ചതിന്‍റെ പേരിൽ അധിക്ഷേപം; തമിഴ്നാട്ടിൽ വിദ്യാർഥി ജീവനൊടുക്കി, അധ്യാപകൻ അറസ്റ്റിൽ

സഹപാഠികളിൽ രണ്ടു പേർ തന്നെ നിരന്തരമായി ജാതിയുടെ പേരിൽ അധിക്ഷേപിക്കുകയും ഉപദ്രവിക്കുകയും ചെയ്തതായി അഖിലൻ അമ്മയോട് പരാതിപ്പെട്ടിരുന്നു.
Student dies by suicide in Tamil Nadu after being harassed for eating beef; teacher arrested

ബീഫ് കഴിച്ചതിന്‍റെ പേരിൽ അധിക്ഷേപം; തമിഴ്നാട്ടിൽ വിദ്യാർഥി ജീവനൊടുക്കി, അധ്യാപകൻ അറസ്റ്റിൽ

Updated on: 

കോയമ്പത്തൂർ: ബീഫ് കഴിച്ചതിന്‍റെ പേരിൽ നിരന്തരം അവഹേളിക്കപ്പെട്ടതിന്‍റെ പേരിൽ പ്ലസ് വൺ വിദ്യാർഥി ജീവനൊടുക്കി. തമിഴ്നാട് കോയമ്പത്തൂരിലെ സർക്കാർ എയ്ഡഡ് സ്കൂൾ വിദ്യാർഥിയായ എ. അഖിലൻ (16) ആണ് മരിച്ചത്. സ്കൂളിലെ അധ്യാപകനും സഹപാഠികളും അധിക്ഷേപിച്ചതായാണ് പൊലീസ് കണ്ടെത്തിയത്. അധ്യാപകനായ വിജയകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രിൻസിപ്പൽ, രണ്ട് വിദ്യാർഥികൾ എന്നിവർക്കെതിരേയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

രണ്ടു മാസം മുൻപ് സ്റ്റൈപ്പൻഡ് നൽകുന്നതിനുള്ള പട്ടിക തയാറാക്കുന്നതിനിടെയാണ് അധിക്ഷേപത്തിന് കാരണമായ സംഭവം നടക്കുന്നത്. ക്ലാസിൽ ആരൊക്കെയാണ് ബീഫ് കഴിക്കുന്നതെന്ന് അധ്യാപകൻ വിജയകുമാർ ചോദിച്ചിരുന്നു. അഖിലൻ ഉൾപ്പെടെ അഞ്ച് പേരാണ് അന്ന് എഴുന്നേറ്റു നിന്നത്.

അതിനു ശേഷം സഹപാഠികളിൽ രണ്ടു പേർ തന്നെ നിരന്തരമായി ജാതിയുടെ പേരിൽ അധിക്ഷേപിക്കുകയും ഉപദ്രവിക്കുകയും ചെയ്തതായി അഖിലൻ അമ്മയോട് പരാതിപ്പെട്ടിരുന്നു. ഇക്കാര്യം സ്കൂളിൽ അറിയിച്ചിരുന്നുവെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് അഖിലന്‍റെ അമ്മ പരാതിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ബുധനാഴ്ച അഖിലൻ സ്കൂളിലേക്ക് ഇറങ്ങിയതിനു ശേഷമാണ് അമ്മ ജോലിക്കു പോയത്. ഉച്ചക്ക് തിരിച്ചു വന്നപ്പോഴാണ് വീട്ടിൽ മകനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ഹെൽപ് ലൈൻ നമ്പർ -1056, 0471-2552056)

logo
Metro Vaartha
www.metrovaartha.com