വനിതാ ഡോക്റ്ററെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

വനിതാ ഡോക്റ്ററുടെ വായിൽ തുണി തിരുകി കയറ്റിയ ശേഷം പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു
Lady doctor escapes sexual assault attempt

വനിതാ ഡോക്റ്ററെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

file
Updated on

കൊല്ലം: പത്തനാപുരത്ത് ക്ലിനിക്കിൽ കയറി വനിതാ ഡോക്റ്ററെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പത്തനാപുരം കാരംമൂട് സ്വദേശി സൽദാൻ (25) ആണ് അറസ്റ്റിലായത്. വനിതാ ഡോക്റ്ററുടെ വായിൽ തുണി തിരുകി കയറ്റിയ ശേഷം പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

ക്ലിനിക്കില്‍ ശനിയാഴ്ച വൈകിട്ട് ആയിരുന്നു സംഭവം. ക്ലിനിക്കിലെ ജീവനക്കാർ പോയതിന് ശേഷമാണ് ഇയാൾ എത്തിയതെന്നാണ് വിവരം. ബലം പ്രയോഗിച്ച് ഡോക്റ്ററെ കടന്നു പിടിച്ചതോടെ ഇയാളിൽ നിന്ന് ഓടി രക്ഷപെട്ട ഡോക്റ്റർ നാട്ടുകാരെ വിളിച്ച് കൂട്ടുകയായിരുന്നു.

പിന്നാലെ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതി റിമാന്‍ഡ് ചെയ്തു. കേസില്‍ വിശദമായ അന്വേഷണം നടത്തി വരികയാണ് പൊലീസ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com