കെട്ടിട വാടക ആവശ്യപ്പെട്ട ഉടമയെ വണ്ടിയിടിച്ച് കൊല്ലാന്‍ ശ്രമം; വാടകക്കാരന്‍ അറസ്റ്റിൽ

വാടകയായി ഇയാൾ 6 ലക്ഷം രൂപയായിരുന്നു ആവശ്യപ്പെട്ടത്.
Landlord Demands Pending Deposit Tenant Runs Car Over Him

കെട്ടിട വാടക ആവശ്യപ്പെട്ട ഉടമയെ വണ്ടിയിടിച്ച് കൊല്ലാന്‍ ശ്രമം; വാടകക്കാരന്‍ അറസ്റ്റിൽ

file

Updated on

മുംബൈ: ശേഷിക്കുന്ന വാടക ആവശ്യപ്പെട്ടതിന് കെട്ടിട ഉടമെയെ വണ്ടിയിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച വാടകക്കാരന്‍ പിടിയിൽ. ഡോംബിവ്ലി സ്വദേശിയായ അനിൽ ചവാൻ എന്ന‍യാളുടെ പരാതിയിൽ വാടകക്കാരനായ സയ്യിദ് അലി എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

മുംബൈയിലെ പ്രാന്തപ്രദേശമായ ബൈഗൻവാടിയിലുള്ള അനിൽ ചവാന്‍റെ വീട് സയ്യിദ് അലിക്ക് വാടകയ്ക്ക് നൽകിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. വീടിനു വാടകയായി ഇയാൾ 6 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. ഇതു പ്രകാരം അലി 4.5 ലക്ഷം രൂപ നൽകി ബാക്കി പണം പിന്നീട് നൽകാം എന്ന ഉറപ്പിൽ താമസം ആരംഭിക്കുകയും ചെയ്തു.

എന്നാൽ ഈ പണം കിട്ടാതെ വന്നതോടെ ഇയാൾ അലിയോട് നിരന്തരം പണം ആവശ്യപ്പെട്ടു. അലി പണം നൽകാന്‍ കാലതാമസം വരുത്തി ഒഴിവുകഴിവുകൾ പറഞ്ഞുകൊണ്ടിരുന്നു.

ഇതോടെ, ജൂലൈ 21ന് ചവാന്‍ അലിയെ നേരിട്ട് കണ്ട് പണം ആവശ്യപ്പെട്ടു. എന്നാൽ സംസാരത്തിനിടെ കാര്യങ്ങൾ വഷളായതോടെ അലി ചവാനു നേരെ കാർ ഇടിച്ചുകയറ്റുകയായിരുന്നു.

സംഭവത്തിൽ ഗുരുതരമായി പരുക്കേറ്റ വീട്ടുടമസ്ഥന്‍ ദിവസങ്ങളോളം ആശുപത്രി ചികിത്സയിൽ കഴിഞ്ഞു. പിന്നീട് അവിടന്ന് ഇറങ്ങി ജൂലൈ 23ന് ദിയോനാർ പൊലീസിന് പരാതി നൽകി. ഇതോടെയാണ് വാടകക്കാരൻ സയ്യിദ് അലി പിടിയിലാവുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com