പേര് മാറ്റിപ്പറഞ്ഞു, രാജകുടുംബാംഗമെന്ന് വിശ്വസിപ്പിച്ചു; കിളിരൂർ പീഡന കേസിലെ പ്രതി ലതാ നായർ തട്ടിപ്പ് കേസിൽ അറസ്റ്റിൽ

കാക്കനാട് സെസിലെ ഒരു കമ്പനിയിൽ പണം നിക്ഷേപിച്ചാൽ നാല് ഇരട്ടിയായി പണം തിരികെ നൽകാം എന്ന് പറഞ്ഞാണ് പണം തട്ടിയത്
Latha Nair, accused in Kilirur rape case, arrested in fraud case

ലതാ നായർ

Updated on: 

കൊച്ചി: കിളിരൂർ പീഡനക്കേസിലെ പ്രതി ലതാ നായർ തട്ടിപ്പു കേസിൽ പിടിയിൽ. തിരുവനന്തപുരം സ്വദേശിയിൽ നിന്ന് 35 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റിലായത്. കാക്കനാട് പ്രവർത്തിക്കുന്ന ഫ്രോസൺ ഫുഡ് എന്ന സ്ഥാപനത്തിന്‍റെ മറവിലായിരുന്നു തട്ടിപ്പ്.

കാക്കനാട് സെസിലെ ഒരു കമ്പനിയിൽ പണം നിക്ഷേപിച്ചാൽ നാല് ഇരട്ടിയായി പണം തിരികെ നൽകാം എന്ന് പറഞ്ഞാണ് പണം തട്ടിയത്. പേര് മാറ്റി ഇന്ദിര മേനോൻ എന്ന പേരാണ് ഇവർ പറഞ്ഞിരുന്നത്. താൻ രാജകുടുംബാംഗമാണെന്നും കമ്പനിയുടെ ഡയറക്‌ടറാണെന്ന് പറഞ്ഞാണ് പരാതിക്കാരനെ സമീപിച്ചത്. രണ്ടു വർഷമായിട്ടും പണം തിരിച്ചു കിട്ടാത്തതിനെ തുടർന്നാണ് പൊലീസിനെ സമീപിച്ചത്.

പൊലീസ് അന്വേഷണത്തിലാണ് ലതാ നായരാണ് പ്രതി എന്ന് അറിഞ്ഞത്. കേസിൽ നാല് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്വാമി നിത്യ ചൈതന്യ എന്ന് വിളിക്കുന്ന അനിൽ കുമാർ, സുനിൽ കുമാർ, സിന്ധു എന്നിവരാണ് അറസ്റ്റിലായത്.

logo
Metro Vaartha
www.metrovaartha.com