
മാഹിയിൽ നിന്നും മദ‍്യം വാങ്ങി യുവാക്കൾക്ക് വിൽപ്പന; പ്രതി അറസ്റ്റിൽ
file image
കണ്ണൂർ: മാഹിയിൽ നിന്നും മദ‍്യം സ്കൂട്ടറിൽ കടത്തിക്കൊണ്ട് വന്ന് കേരളത്തിൽ വിൽപ്പന നടത്തിയിരുന്നയാൾ അറസ്റ്റിൽ. കണ്ണൂർ പാപ്പിനിശേരി സ്വദേശി ബഷീർ (51) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്നും 19.75 ലിറ്റർ മാഹി മദ‍്യം എക്സൈസ് പിടിച്ചെടുത്തു.
മാഹിയിൽ നിന്ന് ട്രെയിൻ മാർഗം മദ‍്യം എത്തിച്ച് വിവിധ ഭാഗങ്ങളിലുള്ള ആവശ്യക്കാർക്ക് കച്ചവടം ചെയ്യുന്നതായിരുന്നു പ്രതിയുടെ പതിവ്.
ഇതിനിടെ പാപ്പിനിശേരി എക്സൈസ് റേഞ്ച് ഇൻസ്പെക്റ്റർ പി. സന്തോഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.