സൽമാന് ഭീഷണി: വിദ്യാർഥിക്കു വേണ്ടി ലുക്കൗട്ട് സർക്കുലർ

ജയിലിൽ കഴിയുന്ന കുപ്രസിദ്ധ കുറ്റവാളി ഗോൾഡി ബ്രാറിന്‍റെ പേര് വച്ചാണ് കഴിഞ്ഞ മാർച്ചിൽ വിദ്യാർഥി ഇമെയിൽ അയച്ചത്.
സൽമാന് ഭീഷണി: വിദ്യാർഥിക്കു വേണ്ടി ലുക്കൗട്ട് സർക്കുലർ
Updated on

മുംബൈ: ബോളിവുഡ് സൂപ്പർ താരം സൽമാന് ഭീഷണി സന്ദേശം അയച്ചതുമായി ബന്ധപ്പെട്ട് യുകെയിൽ പഠിക്കുന്ന ഇന്ത്യൻ മെഡിക്കൽ വിദ്യാർഥിയെ കണ്ടെത്താൻ മുംബൈ പൊലീസ് ലുക്കൗട്ട് സർക്കുലർ (LOC) പുറപ്പെടുവിച്ചു‌.

ഇമെയിൽ അയച്ചത് ഈ വിദ്യാർഥി ആണെന്നു സ്ഥിരീകരിച്ചതോടെ ഇയാളെ നാട്ടിൽ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇയാൾ ഹരിയാനക്കാരനാണെന്നാണ് വിവരം. ഈ വർഷം അവസാനം കോഴ്സ് പൂർത്തിയാകുന്നതോടെ ഇയാൾക്ക് എന്തായാലും നാട്ടിലേക്കു മടങ്ങേണ്ടിവരും.

ജയിലിൽ കഴിയുന്ന കുപ്രസിദ്ധ കുറ്റവാളി ഗോൾഡി ബ്രാറിന്‍റെ പേര് വച്ചാണ് കഴിഞ്ഞ മാർച്ചിൽ വിദ്യാർഥി ഇമെയിൽ അയച്ചത്. മാഫിയ തലവൻ ലോറൻസ് ബിഷ്ണോയിയുടെ അനുയായിയായ ഗോൾഡി ബ്രാറിനെ നേരിൽക്കണ്ട് പ്രശ്നങ്ങൾ പരിഹരിക്കണമെന്നാണ് ഇമെയിലിൽ മുന്നറിയിപ്പ് നൽകിയിരുന്നത്.

പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് സൽമാനെ വധിക്കുമെന്നു ഭീഷണി മുഴക്കിയ കൗമാരക്കാരനെ മുംബൈ പൊലീസ് അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com