വിദ‍്യാർഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; യൂട‍്യൂബർ മണവാളൻ വ്ളോഗ്സിനെതിരേ ലുക്ക് ഔട്ട് നോട്ടീസ്

തൃശൂർ വെസ്റ്റ് പൊലീസാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്
Case of attempted murder of students by car: Lookout notice issued against YouTuber Manavalan Vlogs
വിദ‍്യാർഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; യൂട‍്യൂബർ മണവാളൻ വ്ളോഗ്സിനെതിരേ ലുക്ക് ഔട്ട് നോട്ടീസ്
Updated on

തൃശൂർ: വിദ‍്യാർഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യൂട‍്യൂബർ ഷഹീൻ ഷാക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. തൃശൂർ വെസ്റ്റ് പൊലീസാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. ഏപ്രിൽ 19 നായിരുന്നു കേസിനാസ്പദമായ സംഭവം. കേരള വർമ കോളെജ് റോഡിൽ വച്ച് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വിദ‍്യർഥികളായ മണ്ണൂത്തി സ്വദേശി ഗൗതം കൃഷ്ണയെയും സുഹൃത്തിനെയും ഷഹീൻ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നതാണ് കേസ്.

സംഭവത്തിന് ശേഷം ഒളിവിൽ പോയ ഷഹീനെ കണ്ടെത്താൻ സാധിക്കാത്ത സാഹചര‍്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. കേരള വർമ കോളെജിൽ വച്ചുണ്ടായ തർക്കത്തെ തുടർന്നാണ് ഷഹീന്‍റെ നേതൃത്വത്തിലുള്ള സംഘം വിദ‍്യാർഥികളെ കൊലപ്പെടുത്താൻ ശ്രമിച്ചത്. കാർ വരുന്നത് കണ്ട് സ്കൂട്ടറിൽ വരുകയാർന്ന ഗൗതമും സുഹൃത്തും റോഡിന് വശത്തേക്ക് സ്കൂട്ടർ ഒതുക്കിയെങ്കിലും ഷഹീൻ ഷാ വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. സംഭവത്തെ തുടർന്ന് ഗൗതമിനും സുഹൃത്തിനും ഗുരുതരമായി പരുക്കേറ്റു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com