ശാരീരിക അവശത ബാധിച്ചയാളുടെ ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തയാൾ പിടിയിൽ

തമിഴ്നാട് ആനമല സ്വദേശി കാളിങ്കരാജിനെയാണ് (53) കൊഴിഞ്ഞാമ്പാറ പൊലീസ് പിടികൂടിയത്
lottery ticket theft suspect arrested
കാളിങ്കരാജ്
Updated on

പാലക്കാട്: ശാരീരിക അവശതയുള്ള ആളുടെ ലോട്ടറി ടിക്കറ്റ് തട്ടിയെടുത്ത സംഭവത്തിൽ പ്രതി പിടിയിൽ. തമിഴ്നാട് ആനമല സ്വദേശി കാളിങ്കരാജിനെയാണ് (53) കൊഴിഞ്ഞാമ്പാറ പൊലീസാണ് പിടികൂടിയത്. പക്ഷാഘാതം ബാധിച്ച് ശരീരത്തിന്‍റെ ഒരു വശം തളർന്നുപോയ കൊടുവായൂർ സ്വദേശിയുടെ ലോട്ടറി ടിക്കറ്റാണ് ഇയാൾ തട്ടിയെടുത്തത്.

സമാനമായ മറ്റൊരു കേസിലാണ് കാളിങ്കരാജ് പിടിയിലായത്. തുടർന്ന് പൊലീസ് നടത്തിയ ചോദ‍്യം ചെയ്യലിൽ ഗുരുവായൂർ സ്വദേശിയുടെ ലോട്ടറി തട്ടിയെടുത്ത കാര‍്യം പ്രതി സമ്മതിച്ചു. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com