യുവാവിനെ വിവസ്ത്രനാക്കി റോഡിൽ ഉപേക്ഷിച്ച സംഭവം; കാമുകി ലക്ഷ്മിപ്രിയ അറസ്റ്റിൽ

ലക്ഷ്മിപ്രിയ ഉൾപ്പെടെ 8 പേർക്കെതിരെ കേസെടുത്തെങ്കിലും 2 പേരെ മാത്രമാണ് കസ്റ്റഡിയിലെടുക്കാൻ സാധിച്ചത്
യുവാവിനെ വിവസ്ത്രനാക്കി റോഡിൽ ഉപേക്ഷിച്ച സംഭവം; കാമുകി ലക്ഷ്മിപ്രിയ അറസ്റ്റിൽ
Updated on

വർക്കല: അയിരൂർ സ്റ്റേഷൻ പരിധിയിൽ നിന്നും യുവാവിനെ തട്ടികൊണ്ടുപോയി വിവസ്ത്രനാക്കി, മർദ്ദിച്ച് എറണാകുളത്തു റോഡിൽ ഉപേക്ഷിച്ച സംഭവത്തിൽ കാമുകി അറസ്റ്റിൽ. ചെങ്ങന്നൂർ സ്വദേശിനി ലക്ഷ്മിപ്രിയയാണ് അറസ്റ്റിലായത്. തിരുവനന്തപുരത്തു നിന്നാണ് യുവതിയെ പിടികൂടിയത്.

കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. പ്രണയബന്ധത്തിൽ നിന്നും പിന്മാറാൻ വിസമ്മതിച്ച യുവാവിനെതിരെ ലക്ഷ്മിപ്രിയ ക്വട്ടേഷൻ നൽകുകയായിരുന്നു. പഴയ കാമുകനെ ഒഴിവാക്കാനായി പുതിയ കാമുകന്‍റെ സഹായത്തോടെയാണ് ക്വട്ടേഷൻ നൽകിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ലക്ഷ്മിപ്രിയ ഉൾപ്പെടെ 8 പേർക്കെതിരെ കേസെടുത്തെങ്കിലും 2 പേരെ മാത്രമാണ് കസ്റ്റഡിയിലെടുക്കാൻ സാധിച്ചത്. നേരത്തെ എറണാകുളം സ്വദേശി അമലിനെ (24) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com