

എം.കെ. മുഹമ്മദ്
മലപ്പുറം: പ്രകൃതി വിരുദ്ധ പീഡനം അടക്കം 20 ഓളം പോക്സോ കേസുകളിൽ പ്രതിയായ മദ്രസ അധ‍്യാപകൻ പിടിയിൽ. ആതവനാട് കുറുമ്പത്തൂർ സ്വദേശി എം.കെ. മുഹമ്മദിനെയാണ് ബിഹാറിൽ വച്ച് വളാഞ്ചേരി പൊലീസ് പിടികൂടിയത്. വിദേശത്തേക്ക് കടക്കാനായിരുന്നു ഇയാളുടെ പദ്ധതി. പൊലീസ് കേസെടുത്തതിനു പിന്നാലെ രാജ്സ്ഥാനിലെ അജ്മീറിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതി.
പൊലീസ് സ്ഥലത്തെത്തിയെന്ന വിവരം ലഭിച്ചതോടെ ബിഹാറിലേക്ക് കടന്നു കളഞ്ഞു. പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ഉപയോഗിച്ച് മസാജ് ചെയ്യിപ്പിക്കലായിരുന്നു പ്രതിയുടെ രീതി.
ഭയം മൂലം ആരം ഇക്കാര‍്യങ്ങൾ പുറത്തു പറഞ്ഞില്ല. വളാഞ്ചേരി പൊലീസ് സ്റ്റേഷനിൽ 14 കേസുകളും താനൂരിൽ 4 കേസുകളും കാസർഗോഡ് ബേക്കൽ പൊലീസ് സ്റ്റേഷനിൽ രണ്ട് കേസുകളും ഇയാൾക്കെതിരേ നിലവിലുണ്ട്.