യുവതിക്ക് ഇൻസ്റ്റഗ്രാമിൽ മെസേജ് അയച്ച യുവാവിനെ കാമുകൻ അടിച്ചുകൊന്നു

സംഭവത്തിൽ 7 പേരെ മുബൈ പൊലീസ് അറസ്റ്റു ചെയ്തു
Maharashtra Man Sends Text to Instagram Friend Her Boyfriend Beats Him to Death

യുവതിക്ക് ഇൻസ്റ്റഗ്രാമിൽ മെസേജ് അയച്ച യുവാവിനെ കാമുകൻ അടിച്ചുകൊന്നു

Updated on

മുംബൈ: യുവതിക്ക് ഇൻസ്റ്റഗ്രാമിൽ മെസേജ് അയച്ച യുവാവിനെ കാമുകൻ അടിച്ചുകൊന്നു. മുംബൈയിലെ നളസൊപാര സ്വദേശിയായ 24 കാരൻ പ്രതീക് വാഘെയാണ് മരിച്ചത്. സംഭവത്തിൽ പൊലീസ് 7 പേരെ അറസ്റ്റു ചെയ്തു. യുവതിയുടെ കാമുകൻ ഭൂഷൺ പാട്ടീലും സുഹൃത്തുക്കളുമാണ് അറസ്റ്റിലായത്.

പ്രതീക് വാഘെ തന്‍റെ ഇൻസ്റ്റഗ്രാം സുഹൃത്തായ പെൺകുട്ടിക്ക് സന്ദേശമയച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കം. ഇക്കാര്യം പെൺകുട്ടി കാമുകനായ പ്രതി ഭൂഷൺ പാട്ടീലിനെ അറിയിക്കുകയായിരുന്നു.

തുടർന്ന് പാട്ടീൽ സംഘം ചേർന്നെത്തി വാഘെയെ ക്രൂരമായി മർദിക്കുകയും ഇതിന്‍റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. ആശുപത്രിയിൽ എത്തിച്ചപ്പോൾ വാഘെ ഗുരുതരാവസ്ഥയിലായിരുന്നു. ചികിത്സയ്ക്കിടെ അയാൾ മരിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com