vidyashree
Crime
മൈസൂരുവിൽ മഹിളാ കോൺഗ്രസ് നേതാവ് കൊല്ലപ്പെട്ട നിലയിൽ; ഭർത്താവ് ഒളിവിൽ
കുടുംബകലഹമാണ് കൊലപാതകത്തിനു പിന്നിൽ
ബംഗളൂരു: മഹിളാ കോൺഗ്രസ് മൈസൂരു സിറ്റി ജനറൽ സെക്രട്ടറിയും കൃഷ്ണരാജ ബ്ലോക്ക് കോൺഗ്രസ് അധ്യക്ഷയുമായ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ശ്രീരാംപുര സ്വദേശി വിദ്യശ്രീ (35) യെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഭർത്താവ് നന്ദിഷാണ് കൊലക്കു പിന്നിലെന്ന് പൊലീസ് പറയുന്നു.
നരസിപുര തുരഗനൂരിലെ വീട്ടിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. തിങ്കളാഴ്ച രാത്രി ഏറെ വൈകിയാണ് നന്ദിഷ് വീട്ടിലെത്തിയത്. തുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടായി. തുടർന്ന് നന്ദിഷ് ചുറ്റികയെടുത്ത് വിദ്യയെ അടിക്കുകയായിരുന്നു.
ഇരുവർക്കും രണ്ടു പെൺമക്കളാണ്. ഒരാൾക്ക് ഒൻപതുമാസം പ്രായതേയുള്ളൂ. സംഭവശേഷം ഒളിവിൽപോയ പ്രതിക്കായി പൊലീസ് അന്വേഷണം ഈർജിതമാക്കി.

