കുടുംബ വഴക്ക്: ഭർത്താവിന്‍റെ വെട്ടേറ്റ് അതീവ ഗുരുതരാവസ്ഥയിരുന്ന യുവതി മരിച്ചു

ആക്രമണത്തിൽ കയ്യും കാലും അറ്റുപോവാറായ അവസ്ഥയിലായിരുന്നു ശ്രീഷ്മ
mala woman dies in husband attack crime
ശ്രീഷ്മ മോൾ (35)
Updated on

തൃശൂർ: മാള അഷ്ടമിച്ചിറയിൽ കുടുബ വഴക്കിനെ തുടർന്ന് ഭർത്താവ് വെട്ടിപ്പരുക്കേൽപ്പിച്ച് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു. അഷ്ടമിച്ചിറ സ്വദേശി ശ്രീഷ്മ മോൾ (35) ആണ് മരിച്ചത്.

കഴിഞ്ഞ മാസം 29നാണ് ഭർത്താവ് വാസൻ (49) ശ്രീഷ്മയെ മക്കളുടെ കൺമുന്നിൽ വച്ച് വെട്ടിയത്. ആക്രമണത്തിൽ കയ്യും കാലും അറ്റുപോവാറായ അവസ്ഥയിലായിരുന്നു ശ്രീഷ്മയെ ആശുപത്രിയിലെത്തിച്ചത്. ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലർച്ചെ 4.30 ഓടെയാണ് മരിച്ചത്.

സംഭവത്തിൽ ഭർത്താവ് വാസൻ അറസ്റ്റിലായിരുന്നു. സ്വകാര്യ ഫാക്‌ടറി ജീവനക്കാനായിരുന്ന ഇയാൾ നിലവിൽ വിയ്യൂർ ജയിലിൽ റിമാന്‍ഡിൽ ക‍ഴിയുകയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com