മലാപ്പറമ്പ് പെൺവാണിഭം: ഉന്നത ഉദ്യോഗസ്ഥർക്ക് പങ്കെന്ന് പ്രതികളായ പൊലീസുകാർ

അനാശാസ്യ കേന്ദ്രത്തിന്‍റെ നടത്തിപ്പിനെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥന് കൃത്യമായ അറിവുണ്ടാ‍യിരുന്നു എന്നു ഇവർ മൊഴി കൊടുത്തു
Malaparamba sex trafficking: Statements of accused police officers alleging involvement of high-ranking officials

മലാപ്പറമ്പ് പെൺവാണിഭം: ഉന്നത ഉദ്യോഗസ്ഥർക്ക് പങ്കെന്ന് പ്രതികളായ പൊലീസുകാരുടെ മൊഴി

Updated on

കോഴിക്കോട്: മലപ്പാറമ്പിൽ പ്രവർത്തിച്ചിരുന്ന അനാശാസ്യ കേന്ദ്രത്തിന്‍റെ നടത്തിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പൊലീസ് ഉദ്യോഗസ്ഥരുടെ നിർണായക മൊഴി പുറത്ത്. അനാശാസ്യ കേന്ദ്രം പ്രവർത്തനത്തിൽ ഡിവൈഎസ്പി റാങ്കിലുളള ഉന്നത ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് അറസ്റ്റിലായ കെ. ഷൈജിതും, കെ. സനിതും അന്വേഷണ സംഘത്തിനു നൽകിയ മൊഴി.

അനാശാസ്യ കേന്ദ്രത്തിന്‍റെ നടത്തിപ്പിനെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥന് കൃത്യമായ അറിവുണ്ടാ‍യിരുന്നു എന്നു ഇവർ വ്യക്തമാക്കി. ഒപ്പം പ്രാദേശിക രാഷ്ട്രീയ പാർട്ടി നേതാക്കളും സാമ്പത്തിക സഹായം കൈപ്പറ്റിയെന്നും മൊഴിയുണ്ട്.

എന്നാൽ, ഇവർ നൽകിയ മൊഴി അന്വേഷണസംഘം പൂര്‍ണമായി വിശ്വാസത്തിലെടുത്തിട്ടില്ല. അനാശാസ്യ കേന്ദ്രം പൊലീസുകാരുടേതായിരുന്നു എന്നു കണ്ടെത്തിയപ്പോള്‍ അന്വേഷണം വഴി തിരിച്ചുവിടാന്‍ ശ്രമിക്കുന്നതാണോ എന്നും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്.

താമരശേരിയിലെ കോരങ്ങാട് മൂന്നാംതോടിലെ സുഹൃത്തിന്‍റെ വീട്ടില്‍ നിന്ന് ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കെ. ഷൈജിതിനെയും കെ. സനിതിനെയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com