

മലാപറമ്പ് സെക്‌സ് റാക്കറ്റ് കേസിൽ പിടിയിലായവർ
file image
കോഴിക്കോട്: മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. 41 പേജുകൾ അടങ്ങുന്ന കുറ്റപത്രത്തിൽ പൊലീസ് ഉദ‍്യോഗസ്ഥർ ഉൾപ്പടെയുള്ളവരെ പ്രതി ചേർത്തിട്ടുണ്ട്. ധനസമ്പാധനം മുൻനിർത്തി ലൈംഗികവൃത്തി നടത്തിയതായും പൊലീസ് ഉദ‍്യോഗസ്ഥർ അടക്കമുള്ളവർ ഇതിൽ പങ്കാളികളാണെന്നും കുറ്റപത്രത്തിൽ പറയുന്നു. പൊലീസ് ഡ്രൈവർമാരായ രണ്ടു പേരാണ് കേസിൽ 11ഉം 12ഉം പ്രതികൾ. ഇവർ ഇടപാടുകാരെ എത്തിക്കുന്നതിന് സഹായം ചെയ്തെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
മുഖ‍്യ പ്രതി ബിന്ദു ഉൾപ്പടെ 12 പേരാണ് കേസിലുൾപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ജൂൺ ആറിന് അപ്പാർട്ട്മെന്‍റ് കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ റെയ്ഡിൽ 6 സ്ത്രീകളും 3 പുരുഷന്മാരും ഉൾപ്പെടെ 9 പേർ പിടിയിലായിരുന്നു. ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്‍റ് കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നുവെന്ന രഹസ‍്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്.