അച്ഛനെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച മകന്‍ അറസ്റ്റിൽ

പിതാവ് അപകടനില തരണം ചെയ്തു
Police- പ്രതീകാത്മക ചിത്രം
Police- പ്രതീകാത്മക ചിത്രം

മലപ്പുറം: വണ്ടൂരിൽ അച്ഛനെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് മകനെതിരെ കേസ്. നടുവത്ത് പൊട്ടിപ്പാറയില്‍ നെല്ലേങ്ങര വാസുദേവനെയാണ് (65) മകന്‍ സുദേവ് കാറിലെത്തി ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഒളിവിലായിരുന്ന ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്ത പൊലീസ് സുഹൃത്തിന്റെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തു.

കഴിഞ്ഞദിവസം ഉച്ചകഴിഞ്ഞ് നടുവത്ത് പുന്നപ്പാല സഹകരണബാങ്കിന് മുന്‍വശത്തുവച്ചാണ് സംഭവം നടന്നത്.വാസുദേവന്‍ റോഡരികിലൂടെ നടന്നുപോകുമ്പോഴാണ് കാര്‍ ഇടിച്ചത്. നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ സുദേവ് റോഡരികില്‍ കാറുപേക്ഷിച്ച് രക്ഷപ്പെട്ടു. വാസുദേവന്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടനില തരണം ചെയ്തു. കുടുംബവഴക്കാണ് കാരണമെന്നാണ് പൊലീസ് പറയുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com