ഓൺലൈൻ ട്രേഡിങ് പഠിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് വ‍്യവസായിയിൽ നിന്നു പണം തട്ടി; മലപ്പുറം സ്വദേശി അറസ്റ്റിൽ

ചാലയിലെ വ‍്യവസായിയെ ഓൺലൈൻ ട്രേഡിങ് പഠിപ്പിക്കാമെന്ന് ധരിപ്പിച്ച് പ്രതി 3.75 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പൊലീസ് പറയുന്നത്
malappuram native arrested for cheating businessman by promising teach online trading
ഓൺലൈൻ ട്രേഡിങ്ങ് പഠിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് വ‍്യവസായിയിൽ നിന്നും പണം തട്ടി; മലപ്പുറം സ്വദേശി അറസ്റ്റിൽfile
Updated on

തിരുവനന്തപുരം: ഓൺലൈൻ ട്രേഡിങ് പഠിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് വ‍്യവസായിയിൽ നിന്നും പണം തട്ടിയെടുത്ത മലപ്പുറം സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ സ്വദേശി റഫീക്കിനെയാണ് (43) പൊലീസ് അറസ്റ്റ് ചെയ്തത്. ചാലയിലെ വ‍്യവസായിയെ ഓൺലൈൻ ട്രേഡിങ് പഠിപ്പിക്കാമെന്ന് ധരിപ്പിച്ച് പ്രതി 3.75 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പൊലീസ് പറയുന്നത്.

പറ്റിക്കപ്പെട്ടെന്ന് മനസിലായതിനെ തുടർന്ന് വ‍്യവസായി ഫോർട്ട് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

കൂടുതൽ പേർ ഇയാളുടെ തട്ടിപ്പിനിരയായിട്ടുണ്ടോയെന്ന് പരിശോധിച്ച് വരുകയാണെന്ന് ഫോർട്ട് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com