

ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ
file photos
കൊച്ചി: 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് മലയാള സിനിമാ സംവിധായകരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവരാണ് പിടിയിലായത്. ഇവരുടെ സുഹൃത്ത് ഷാലിഫ് മുഹമ്മദിനെയും അറസ്റ്റ് ചെയ്തു. മൂവരെയും പിന്നീട് ജാമ്യത്തിൽ വിട്ടു.
തല്ലുമാല, ഇപ്പോൾ തിയെറ്ററുകളിലുള്ള ആലപ്പുഴ ജിംഖാന തുടങ്ങിയ സിനിമകളുടെ സംവിധായകനാണ് ഖാലിദ് റഹ്മാൻ. ഭീമന്‍റെ വഴി, തമാശ തുടങ്ങിയ സിനിമകളാണ് അഷ്റഫ് ഹംസയുടേത്.
ഞായറാഴ്ച പുലർച്ചെ രണ്ടു മണിയോടെ നടത്തിയ ഫ്ളാറ്റിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. രഹസ്യ വിവരം കിട്ടിയതിനെത്തുടർന്നായിരുന്നു എക്സൈസ് പരിശോധന.
ഇവർക്ക് കഞ്ചാവ് എത്തിച്ചു കൊടുത്ത ആളെക്കുറിച്ചും വിവരം കിട്ടിയിട്ടുണ്ടെന്നും, അന്വേഷണം തുടരുകയാണെന്നും എക്സൈസ് ഉദ്യോഗസ്ഥർ.