അബുദാബി-കൊച്ചി വിമാനത്തിൽ സഹയാത്രികനെ മർദിച്ചു; മലയാളി യുവാവ് അറസ്റ്റിൽ

വിമാനത്തിൽ യാത്ര ചെയ്യുന്നതിനിടെ റോഷൻ മാർട്ടിൻ യൂസഫിന്‍റെ മുഖത്ത് ഇടിക്കുകയായിരുന്നു

Malayali man arrested for assaulting a fellow passenger on an Abu Dhabi-Kochi flight.

അബുദാബി-കൊച്ചി വിമാനത്തിൽ സഹയാത്രികനെ മർദിച്ചു; മലയാളി യുവാവ് അറസ്റ്റിൽ

Updated on: 

കൊച്ചി: അബുദാബിയിൽ നിന്ന് കൊച്ചിയിലേക്ക് വന്ന ഇൻഡിഗോ വിമാനത്തിൽ സഹയാത്രികനെ മർദിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. വൈറ്റില സ്വദേശി റോഷൻ മാർട്ടിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂർ സ്വദേശി യൂസഫിനാണ് മർദനമേറ്റത്.

ചൊവ്വാഴ്ച വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. വിമാനത്തിൽ യാത്ര ചെയ്യുന്നതിനിടെ റോഷൻ മാർട്ടിൻ യൂസഫിന്‍റെ മുഖത്ത് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യൂസഫിന്‍റെ കണ്ണട തകരുകയും വലതുകണ്ണിന് സമീപം പരുക്കേൽക്കുകയും ചെയ്തു. തുടർന്ന് റോഷൻ തന്‍റെ ബെൽറ്റ് അഴിച്ച് യൂസഫിന്‍റെ കഴുത്തിൽ മുറുക്കിയതായും പൊലീസ് പറഞ്ഞു. അതേസമയം, മർദനത്തിന് ഇടയാക്കിയ സാഹചര്യം പൊലീസ് വ്യക്തമാക്കിയിട്ടില്ല.

പരാതിയുടെ അടിസ്ഥാനത്തിൽ നെടുമ്പാശേരി പൊലീസാണ് റോഷനെ അറസ്റ്റ് ചെയ്തത്. ബിഎൻഎസ് 115(2), 118(1) എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തു. പരാതിക്കാരന്‍റെ മൊഴി ഉടൻ രേഖപ്പെടുത്തി തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.